Hot Posts

6/recent/ticker-posts

തീക്കോയിൽ ആയുഷ് - വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

തീക്കോയി: വയോജനങ്ങളുടെ ക്ഷേമത്തിനായി നാഷണൽ ആയുഷ് വിഷനും, ഹോമിയോപ്പതി വകുപ്പും, ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച വയോജന മെഡിക്കൽ ക്യാമ്പ് ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് നിർവഹിച്ചു. 

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ മാജി തോമസ്, ജയറാണി തോമസുകുട്ടി, മോഹനൻ കുട്ടപ്പൻ, മെമ്പർമാരായ നജീമ പരിക്കോച്ച്, സിഡിഎസ് ചെയർപേഴ്സൺ ഷേർലി ഡേവിഡ്, സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് പയസ് കവളംമാക്കൽ തുടങ്ങിയവർ പങ്കെടുത്തു. 

കുറവിലങ്ങാട് ആയുർവേദ ഡിസ്പെൻസറി നാച്ചുറോപതിക് വിഭാഗം ഡോ: രഞ്ജന ആയുർവേദ സംരക്ഷണത്തിൽ യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് വിശദമായ ക്ലാസ് നയിച്ചു. ഡോ: ഡാർളി തോമസ്, ഡോ: ജേക്കബ് സെബാസ്റ്റ്യൻ, ഡോ: സജിന കെ എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.



Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍