Hot Posts

6/recent/ticker-posts

ഓണാഘോഷം കളറാക്കാനൊരുങ്ങി പാലാ: ഇന്ന് നഗരവീഥിയിലൂടെ വർണാഭമായ ഘോഷയാത്ര നടക്കും

പാലാ: ഓണാഘോഷത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെയും വ്യാപാരി വ്യവസായി യൂത്ത് യൂത്ത് വിങ്ങിന്റെയും ആഭിമുഖ്യത്തില്‍ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള ഘോഷയാത്ര ഇന്ന് (സെപ്റ്റംബർ 11) നടക്കും.

വൈകിട്ട് 4  ന് കൊട്ടാരമറ്റത്ത് നിന്നും ചെണ്ടമേളം, പുലികളി, നാസിക് ഡോള്‍, ശിങ്കാരിമേളം എന്നിങ്ങനെ വര്‍ണാഭമായ പരിപാടികള്‍ക്കൊപ്പം നടത്തുന്ന സാംസ്‌കാരിക ഘോഷയാത്ര പാലാ ഡിവൈഎസ്പി കെ. സദന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.

വ്യാപാരി സമൂഹത്തിന് പുറമേ പാലായിലെയും പരിസര പ്രദേശങ്ങളിലെയും വിദ്യാഭ്യാസ, ആരോഗ്യ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ബാങ്കിംഗ്, വ്യാപാരവ്യവസായ ഗ്രൂപ്പുകള്‍, ക്ലബുകള്‍, സംഘടനകള്‍, റസിസന്‍സ് അസോസിയേഷനുകള്‍ എന്നിവരും ഘോഷയാത്രയിൽ പങ്കെടുക്കും.

ഓണക്കാലത്തിന് അനുയോജ്യമായ വസ്ത്രങ്ങള്‍ അണിഞ്ഞും, കലാരൂപങ്ങള്‍ അണിനിരത്തിയും പങ്കെടുക്കുന്ന 8 പേരടങ്ങുന്ന ഗ്രൂപ്പുകളില്‍ നിന്നും വിജയികളാകുന്ന ടീമുകള്‍ക്ക് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 7500 രൂപയും മൂന്നാം സമ്മാനമായി 5000 രൂപയും നല്‍കും.

ളാലം പാലം ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തിലും സമ്മാനദാന വിതരണത്തിലും ജനപ്രതിനിധികളും രാഷട്രീയ സമൂഹിക, സാംസ്‌കാരിക നേതാക്കളും, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡണ്ട് വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എം പി, വി.സി ജോസഫ്, ആന്റണി, ജോണ്‍, എബിസണ്‍ ജോസ്, ഫ്രെഡ്ഡി ജോസ്, ബൈജു കൊല്ലംപറമ്പില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി