Hot Posts

6/recent/ticker-posts

അരങ്ങുണർത്തി ആവേശമായി അൽഫോൻസിയൻ 'ആരവ് 2k24'; മെഗാ തിരുവാതിരയൊരുക്കി സുന്ദരിക്കുട്ടികൾ!

അരുവിത്തുറ: ചെണ്ടമേളത്തിൻ്റെ അകമ്പടിയോടെ, പുലികളിയുടെ നൃത്തച്ചുവടിൽ, മാവേലിമന്നനെ എതിരേറ്റ് ഓണാഘോഷത്തിന് തുടക്കം കുറിച്ചപ്പോൾ നായികാ - നായകൻ വിജയിയും സിനിമാതാരവുമായ ദർശന എസ്.നായർ വിശിഷ്ടാതിഥിയായെത്തി. 

മെഗാ തിരുവാതിരക്കായി പ്രത്യേകം തയ്യാറാക്കാക്കിയ നിലവിളക്ക് തെളിച്ചാണു താരം ഓണാഘോഷം ഉദ്ഘാടനം ചെയ്തത്. തുടർന്ന് LKG മുതൽ 10-ാം ക്ലാസ് വരെയുള്ള കുട്ടികളുടെ വിവിധ പ്രോഗ്രാമുകൾ ഒരുമയുടെയും സാഹോദര്യത്തിൻ്റെയും തിളക്കം കൂട്ടി.


മലയാളി മങ്കാ, കേരളശ്രീമാൻ മത്സരം, ഫാഷൻ ഷോ, ഓണപ്പാട്ട്, സംഘനൃത്തം തുടങ്ങിയ പരിപാടികൾ ഹൃദ്യമായിരുന്നുവെങ്കിലും മെഗാ തിരുവാതിര കൂടുതൽ സ്കോർ ചെയ്തു. ഉച്ചയൂണിനു ശേഷമുള്ള പായസവിതരണം കുട്ടികൾക്ക് മധുരിക്കുന്ന അനുഭവമായി. 

ഹൗസ് അടിസ്ഥാനത്തിൽ നടത്തിയ വടംവലിയിൽ നാലു ടീമുകളും വാശിയോടെ പങ്കെടുത്തു. അൽഫോൻസിയൻസിൻ്റെ ചരിത്രത്തിലെ ജ്വലിക്കുന്ന മുഹൂർത്തമായി ആരവ് 2k24.


Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം പാലായിൽ നടന്നു