Hot Posts

6/recent/ticker-posts

ഹെൽത്തി കിഡ്‌സ് പദ്ധതി പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ആരംഭിച്ചു

പൂഞ്ഞാർ: പ്രൈമറി വിദ്യാർത്ഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്‌സ് പദ്ധതി  പൂഞ്ഞാർ ഗവ.എൽ.പി സ്‌കൂളിൽ ആരംഭിച്ചു. വെള്ളിയാഴ്ച്ച രാവിലെ 10.ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്റ് ഗീത നോബിൾ അധ്യക്ഷത വഹിച്ചു.
പ്രൈമറി തലം മുതൽ തന്നെ കായിക ഭാഷയുടെ ആദ്യാക്ഷരങ്ങൾ കുറിക്കുകയെന്ന ലക്ഷ്യമാണ് ഈ പദ്ധതിക്കുള്ളത്. കുട്ടിയുടെ ശാരീരികവും മാനസികവും വൈകാരികവുമായ വികാസത്തിന് മുൻഗണന നൽകുന്ന ആരോഗ്യവിദ്യാഭ്യാസമാണ് ഇതുവഴി പ്രാവർത്തികമാക്കുന്നത്.
കായിക പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന "സ്‌മാർട്ട് ഗെയിം റൂം",  അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതൽ ഉത്സാഹവും ഉണർവും വിനോദങ്ങളിലൂടെ ലഭിക്കുകയും ചെയ്യുന്ന സിലബസ്, ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ ട്രെയിനിംഗ് ആപ്പ് എന്നിവയൊക്കെയാണ് ഈ പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍