Hot Posts

6/recent/ticker-posts

ഹാവൂ.! തീക്കോയിയിലെ ഹൈമാസ്റ്റ് ലൈറ്റ് വീണ്ടും തെളിഞ്ഞു... ആറ് മാസത്തിന് ശേഷം!


തീക്കോയി: തീക്കോയി സ്തംഭം ജംഗ്ഷനിൽ മാസങ്ങളായി തകരാറിലായി കിടന്നിരുന്ന ഹൈമാസ്റ്റ് ലൈറ്റ് തകരാർ പരിഹരിച്ചു വീണ്ടും പ്രകാശിപ്പിച്ചു. നേരത്തെ വാഹനമിടിച്ചാണ് ലൈറ്റിന് തകരാർ സംഭവിച്ചത്. എന്നാൽ മാസങ്ങളായിട്ടും തകരാർ പരിഹരിക്കാൻ നടപടികളുണ്ടായില്ല. 
ലൈറ്റ് പോസ്റ്റിലെ വൈദ്യുതി കണക്ഷൻ വളരെ നേരത്തെ തന്നെ കെ എസ് ഇ ബി പുനസ്ഥാപിച്ചെങ്കിലും വിളക്ക് തെളിക്കുന്നതിനുള്ള നടപടികൾ പഞ്ചായത്തിന്റെ ഭാ​ഗത്തുനിന്നും വൈകുകയായിരുന്നു. ഇത് സംബന്ധിച്ച് ബി എം ടിവി വാർത്തയും നൽകിയിരുന്നു.
എന്നാൽ ലൈറ്റ് നന്നാക്കാൻ നേരത്തെ തന്നെ ശ്രമം തുടങ്ങിയിരുന്നെന്നും ഉയരമുള്ള പോസ്റ്റിന് മുകളിൽ കയറി ലൈറ്റ് നന്നാക്കാൻ ടെക്നീഷ്യൻമാരെ കിട്ടാഞ്ഞതാണ് നടപടി വൈകാൻ കാരണമെന്നും ഇത് പരിഹരിച്ചതായും സ്ഥലം സന്ദർശിച്ച ശേഷം തീക്കോയി പഞ്ചായത്ത് പ്രസിഡൻ്റ് കെ.സി. ജെയിംസ് പറഞ്ഞു. 
ഏറെ തിരക്കേറിയ ഈരാറ്റുപേട്ട വാ​ഗമൺ റോഡിലെ പ്രധാന ജം​ഗ്ഷനാണ് തീക്കോയി സ്തംഭം ജം​ഗ്ഷൻ. മാസങ്ങളായി ഇരുട്ടിലായിരുന്ന പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ രാത്രികാലങ്ങളിൽ നിരവധി മോഷണശ്രമങ്ങളും നടന്നിരുന്നു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍