Hot Posts

6/recent/ticker-posts

രാമപുരം കോളേജിൽ മെഗാ രക്തദാന ക്യാമ്പും ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടന്നു

രാമപുരം: രാമപുരം മാർ അഗസ്റ്റീനോസ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ രാമപുരം ലയൺസ് ക്ലബ്ബിന്റെയും പാലാ ബ്ലഡ്‌ ഫോറത്തിന്റെയും എച്ച് ഡി എഫ് സി ബാങ്കിന്റെയും സഹകരണത്തോടെ മെഗാ രക്തദാന ക്യാമ്പും 125 തവണ രക്തം ദാനം ചെയ്ത ഷിബു തെക്കേമറ്റത്തെ ആദരിക്കലും നടത്തി.
ക്ലബ് പ്രസിഡന്റ് ജോർജ് കുരിശുംമൂട്ടിലിൻ്റെ അധ്യക്ഷതയിൽ കോളേജ് മാനേജർ റവ.ഫാ ബർക്കുമാൻസ് കുന്നുംപുറം  ഉത്ഘാടനം നിർവഹിച്ചു.  പ്രിൻസിപ്പൽ ഡോക്ടർ ജോയി ജേക്കബ് മുഖ്യപ്രഭാഷണവും ലയൺ ഡിസ്ട്രിക് ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിഷയാവതരണവും ഡിസ്ട്രിക് കോർഡിനേറ്റർ പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം രക്തദാന സന്ദേശവും നടത്തി.
എൻ എസ് എസ് പ്രോഗ്രാം ഓഫിസർ മാരായ നിർമ്മൽ കുര്യാക്കോസ്, ഷീനാ ജോൺ, ലെയൺ ക്ലബ്ബ് സെക്രട്ടറി ദീപു സുരേന്ദ്രൻ, അഡ്മിനിസ്ട്രേറ്റർ മനേഷ് എബ്രഹാം റീജിയൻ ചെയർമാൻ വിൻസെന്റ് എബ്രഹാം, സോൺ ചെയർമാൻ ലിജു തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചു. 


ലയൺ മെമ്പർമാരായ മനോജ്‌ സി ജോർജ്ജ്, ബേബി ആൻഡ്രൂസ്, സന്തോഷ്‌ കമ്പകത്തുങ്കൽ, ബാബു ജോൺ, ഡോക്ടർ മിഷ, സിസ്റ്റർ അനിലിറ്റ് എസ് എച്ച്, എൻ എസ് എസ് വോളണ്ടിയർ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, നവനീത്, ലയ, ആദിത്യ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. മെഗാ രക്തദാന ക്യാമ്പിൽ അൻപതോളം കുട്ടികൾ രക്തം ദാനം ചെയ്തു. കോട്ടയം എസ് എച്ച് മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്ക് ആണ് ക്യാമ്പിന് നേതൃത്വം നല്കിയത്.


Reactions

MORE STORIES

പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
ഇനി പാലാ ഭരണം തീരുമാനിക്കുക പുളിക്കക്കണ്ടം കുടുംബാം​ഗങ്ങൾ!
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
മുൻ ചെയർമാൻമാരായ ദമ്പതികൾക്ക് ഉജ്വല വിജയം, ഷാജുവും ബെറ്റിയും വീണ്ടും ഒന്നിച്ച് നഗരസഭയിൽ
പാലാ നഗരസഭ പതിനേഴാം വാർഡിൽ സനിൽ രാഘവന് (കേരള കോൺ. (എം) കന്നി അങ്കത്തിൽ വിജയം
മുൻ ചെയർപേഴ്സൺ ബിജി ജോജോ (കേരളാ കോൺഗ്രസ് (എം) വിജയിച്ചു
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെണ്ണൽ ഇന്ന്
പാലാ നഗരസഭ: ഇരുപത്തി ഒന്നാം വാർഡിൽ ലീന സണ്ണി കേരള കോൺ.(എം) വിജയിച്ചു