Hot Posts

6/recent/ticker-posts

മതാധ്യാപകരെ ആദരിച്ച് കാവുംകണ്ടം ചെറുപുഷ്പ മിഷൻ ലീഗ്

കാവുംകണ്ടം: മതാധ്യാപകരുടെ മധ്യസ്ഥനായ വിശുദ്ധ ചാൾസ് ബൊറോമിയോയുടെ തിരുനാളിനോടനുബന്ധിച്ച് കാവുംകണ്ടം ചെറുപുഷ്പ മിഷൻ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തിൽ മതാധ്യാപകരെ ആദരിച്ചു. കാവുംകണ്ടം പാരീഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഏദൻ സെനീഷ് മനപ്പുറത്ത് അധ്യക്ഷത വഹിച്ചു. 
ഇടവകയിലെ വിശ്വാസ പരിശീലനരംഗത്ത് സ്തുത്യർഹമായ സേവനം ചെയ്യുന്ന എല്ലാ മതാധ്യാപകർക്കും ആശംസകൾ നേരുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാന്ദ്രാ ബ്രൂസ് ലി കൊല്ലപ്പള്ളിൽ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ഫാ. സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. 
സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസിന്റെ നേതൃത്വത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ അനുസ്മരണവും മിഷൻ ഞായറാചരണവും നടത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 
ജോജോ പടിഞ്ഞാറയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, ഡെന്നി ജോർജ് കൂനാനിക്കൽ, റിസ്സി ജോൺ ഞള്ളായിൽ, അന്നു സണ്ണി വാഴയിൽ, അജിമോൾ സേവ്യർ പള്ളിക്കുന്നേൽ, ജിയാ കോഴിക്കോട്ട്, ജൂഡ് ആണ്ടുകുടിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ