Hot Posts

6/recent/ticker-posts

പൂഞ്ഞാർ മങ്കുഴി ക്ഷേത്രത്തിൽ സ്കന്ദഷഷ്ഠി മഹോത്സവം നാളെ നടക്കും

പൂഞ്ഞാർ: ശ്രീനാരായണ ഗുരു വേൽ പ്രതിഷ്ഠ നടത്തി, നാമകരണം ചെയ്ത പൂഞ്ഞാർ മങ്കുഴി ആകൽപാന്തപ്ര ശോഭിനി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ഈ വർഷത്തെ സ്കന്ദഷഷ്ഠി നവംബർ 7 വ്യാഴാഴ്ച്ച മഹോത്സവമായിത്തന്നെ നടത്തപ്പെടുന്നു. 
ക്ഷേത്ര പുനർനിർമ്മാണത്തിനും പ്രതിഷ്ഠാ കർമ്മങ്ങൾക്കും ശേഷം ആദ്യമായി നടക്കുന്ന സ്കന്ദഷഷ്ഠി പൂജ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കലശപൂജയുൾപ്പടെ പൂർണ്ണ പൂജാ വിതാനത്തോടുകൂടി നടക്കും. 
ദേശാധിപനായ സുബ്രഹ്മണ്യ ഭഗവാനോടൊപ്പം ത്രിലോകനാഥനായ ശ്രീ മഹാദേവനും തുല്യ പ്രാധാന്യം കൽപ്പിച്ചുള്ള രണ്ട് ശ്രീ കോവിലുകളോടു കൂടിയ ക്ഷേത്ര സങ്കേതത്തിൽ ഗുരുദേവ ക്ഷേത്രവും നിലകൊള്ളുന്നു. ഉപദേവതകളായി ഗണപതിയും ഭദ്രാ ദേവിയും പ്രതിഷ്ഠിതമാണ്. ആയില്യം നാളിൽ വിശേഷാൽ പൂജകളോടു കൂടിയ സർപ്പ സങ്കേതവും ഇവിടുത്തെ പ്രത്യേകതയാണ്. 
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ രഞ്ചു അനന്ദ ഭദ്രത്, മേൽശാന്തി അജേഷ് പൂഞ്ഞാർ, സാബു ശാന്തി കൊല്ലപ്പള്ളി, രഞ്ജിത്ത് പൂഞ്ഞാർ, ഷിജോ ശാന്തി എന്നിവരുടെ നേതൃത്വത്തിലാണ് ഷഷ്ഠി പൂജാ ചടങ്ങുകൾ നടക്കുന്നത്. നവംബർ 16 മുതൽ ക്ഷേത്രത്തിൽ മണ്ഡല കാല ഭജന മഹോത്സവത്തിനും ആരംഭമാകുന്നതാണെന്ന് ക്ഷേത്രയോഗം ഭാരവാഹികൾ അറിയിച്ചു.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്