Hot Posts

6/recent/ticker-posts

ജില്ലാ കേരളോത്സവത്തിന് സമാപനം; നന്ദന കലാതിലകം, സായിനാഥ് കലാപ്രതിഭ

കോട്ടയം: കോട്ടയത്ത് നടന്ന ജില്ലാ കേരളോത്സവത്തിൽ ചങ്ങനാശേരി നഗരസഭയിലെ നന്ദന സുരേഷിനെ കലാതിലകമായും സായിനാഥ് സജീവിനെ കലാപ്രതിഭയായും തിരഞ്ഞെടു​ത്തു. ​കായിക മത്സരങ്ങളിൽ സീനിയർ ബോയ്‌സിൽ ജിത്തു ഗണേഷ് (ചങ്ങനാശേരി നഗരസഭ), പുരുഷന്മാരിൽ പ്രി തിൻ മുരളി(ചങ്ങനാശേരി നഗരസഭ), സീനിയർ ഗേൾസിൽ ആമിന ഫർഹാന (കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്), സ്്രതീകളുടെ വിഭാഗത്തിൽ ദിവ്യ റോയി (ളാലം ബ്ലോക്ക് പഞ്ചായത്ത്) എന്നിവർ കായികപ്രതിഭകളായി.


മൂന്നുദിവസമായി കോട്ടയത്ത് നടന്ന ജില്ലാ കേരളോത്സവം സമാപിച്ചു. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ അധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് മുഖ്യപ്രഭാഷണവും സമ്മാനവിതരണവും നിർവഹിച്ചു. 
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, മഞ്ജു സുജിത്ത്, ചങ്ങനാശേരി നഗരസഭാധ്യക്ഷ കൃഷ്ണകുമാരി രാജശേഖരൻ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, ​ഹേമലത പ്രേംസാഗർ,​ പി.കെ. വൈശാഖ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോ, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ റ്റി.എസ്. ലൈജു, ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ കെ. രഞ്ജിത്ത് കുമാർ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ കെ.വി. രതീഷ് എന്നിവർ പ്രസംഗിച്ചു.  
ചങ്ങനാശേരി നഗരസഭ ഓവറോൾ ചാമ്പ്യൻസ് ട്രോഫി നേടി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് ട്രോഫിയും സർട്ടിഫിക്കറ്റും കാഷ് അവാർഡുമാണ് നൽകിയത്. 


ചങ്ങനാശേരി പെരുന്ന പണിക്കൻപറമ്പിൽ സുരേഷ് കുമാറിന്റെയും രജനി സുരേഷിന്റെയും മകളാണ് കലാതിലകമായ നന്ദന സുരേഷ്. ചങ്ങനാശേരി എസ്.ബി. കോളജിൽ ഇക്കണോമിക്‌സ് ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ്. ചങ്ങനാശേരി ഗുരുകൃപയിൽ സജീവ് കുമാറിന്റെയും സ്വപ്‌ന സജീവിന്റെയും മകനാണ് സായിനാഥ് സജീവ്. ചങ്ങനാശേരി എസ്.ബി. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പ് നാളെ പാലായിൽ പ്രവർത്തനം ആരംഭിക്കുന്നു