Hot Posts

6/recent/ticker-posts

ദയ പാലിയേറ്റീവ് കെയർ സൊസൈറ്റി ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ് ആഘോഷവും നടന്നു

കുറുമണ്ണ്: ദയ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ഭിന്നശേഷി സൗഹൃദ സംഗമവും ക്രിസ്മസ്  ആഘോഷവും ഡിസംബർ 23 തിങ്കളാഴ്ച 11 മണിക്ക് കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഓഡിറ്റോറിയംത്തിൽ നടന്നു. പ്രസ്തുത യോഗം എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനകർമം നിർവഹിക്കുകയും ദയ - ചെയർമാൻ ജയകൃഷ്ണൻ അധ്യക്ഷത വഹിക്കുകയും ചെയ്തു. 

കുറുമണ്ണ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ചർച്ച്, വികാരിയും ദയ - രക്ഷധികാരിയുമായ റവ. ഫാ അഗസ്റ്റ്യൻ പീടികമലയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സംസ്ഥാന ഡിസബിലിറ്റി കമ്മിഷണറും എം ജി യൂണിവേഴ്സിറ്റി IUCDS  ഡയറക്ടർ & പ്രൊഫസറും ദയ ട്രഷററുമായ Dr. പി. ടി. ബാബു രാജ് മുഖ്യ പ്രഭാഷണം നടത്തി. 
കടനാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി തമ്പി മുഖ്യ അതിഥിയായിരുന്നു. കയ്യൂർ ക്രിസ്തുരാജ് ചർച്ച് വികാരി റവ.ഫാ. ജീവൻ കദളികാട്ടിൽ ക്രിസ്മസ് സന്ദേശം പറഞ്ഞു.  
കടനാട് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ബിന്ദു ജേക്കബ്, ജയ്സി സണ്ണി, ബിന്ദു ബിനു, ഗ്രേസി, മേലുകാവ് ഗ്രാമ പഞ്ചായത്ത്‌ മെമ്പർ അലക്സ്‌ T ജോസഫ്, സണ്ണി മാത്യു വടക്കേമുളഞ്ഞിനാൽ, ജനമൈത്രി പോലീസ് മേലുകാവ്  SI ഗോപൻ, ദയ - സെക്രട്ടറി തോമസ് ടി എഫ്രേം, MG university Employees Union Cashier അരവിന്ദ്, കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ ഹെഡ് മാസ്റ്റർ ബിജോയ്‌ ജോസഫ്, ദയ ജോയിന്റ് സെക്രട്ടറിയും റിട്ടയേർഡ് RTO (Enforcement) മായ P. D. സുനിൽ ബാബു, ദയ - എക്സിക്യൂട്ടീവ് മെമ്പർ സിന്ദു പി നാരായണൻ, ജനറൽ കൌൺസിൽ മെമ്പർമാരായ ലിൻസ് ജോസഫ്, ജോസഫ് പീറ്റർ, കടനാട് PHC പാലിയേറ്റീവ് വിഭാഗം നഴ്‌സ്‌ രാജി മോൾ എം. എസ്, സിസ്റ്റർ. ബീന എന്നിവർ പ്രസംഗിച്ചു. 

കടനാട് ഗ്രാമ പഞ്ചായത്ത്‌ ആശ വർക്കർമാർ, 150 ൽ പരം ഭിന്നശേഷിക്കാർ എന്നിവർ പങ്കെടുത്തു. ഭക്ഷണകിറ്റ്, മെഡിക്കൽ ഉപകരണങ്ങൾ, മെഡിക്കൽ കിറ്റുകൾ, മുച്ചക്ര സൈക്കിൾ, വീൽ ചെയറുകൾ, ഡയലൈസർ എന്നിവ വിതരണം ചെയ്തു.


Reactions

MORE STORIES

INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം