Hot Posts

6/recent/ticker-posts

ലയൺസ് ഡിസ്ട്രിക് കൾച്ചറൽ ഫെസ്റ്റ് 'മയൂരം' നാളെ പാലാ സെൻ്റ് തോമസ് കോളേജിൽ

പാലാ: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്ട്രിക്ട് 318 ബിയുടെ ഡിസ്ട്രിക്ട് കൾച്ചറൽ ഫെസ്റ്റ് 'മയൂരം' നാളെ (15.12.2024) രാവിലെ 9 ന് പാലാ സെന്റ് തോമസ് കോളേജിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 


ലയൺസ്, ലയണസ്, ലിയോസ, കബ്സ് വിഭാഗത്തിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. മലയാളം, ഇംഗ്ലീഷ് പ്രസംഗം, ലളിതഗാനം, ക്ലാസിക്കൽ മ്യൂസിക്, പദ്യോച്ചാരണം, ഫ്ളാഗ് സല്യൂട്ടേഷൻ, മാസ്റ്റർ ഓഫ് സെറമണി, ഫാൻസി ഡ്രസ്, മോണോ ആക്ട‌്, ഫിലിം സോങ്ങ്, ഫോക്ക് ഡാൻസ്, ഭരതനാട്യം എന്നീ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. 
കൾച്ചറൽ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാർളി ജേക്കബ്ബ് അധ്യക്ഷത വഹിക്കും. മാണി സി കാപ്പൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക്ട് ഗവർണ്ണർ ആർ വെങ്കിടാചലം മുഖ്യപ്രഭാഷണം നടത്തും. സമ്മാനദാനം ജോസ് കെ മാണി എം.പി നിർവ്വഹിക്കും, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട‌് വിന്നി ഫിലിപ്പ്, സെക്കൻഡ് വൈസ് ഡിസ്ട്രിക് ഗവർണർ ജേക്കബ്ബ് ജോസഫ്, സണ്ണി അഗസ്റ്റിൻ, വി.കെ സജീവ്, സുരേഷ് വഞ്ചിപ്പാലം തുടങ്ങിയ നേതാക്കൾ പ്രസംഗിക്കും. 
ഇത് വരെ ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങൾ നടത്തുവാൻ ലയൺസ് ക്ലബ്ബിന് കഴിഞ്ഞിട്ടുള്ളതായി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കൾച്ചറൽ ഫെസ്റ്റ് ഡിസ്ട്രിക്ട് സെക്രട്ടറി ചാർളി ജേക്കബ്ബ്, ലയൺസ് ഡിസ്ട്രിക്ട്‌ പി.ആർ.ഒ അഡ്വ. ആർ. മനോജ് പാലാ, ബെന്നി മൈലാടൂർ, ബി. ഹരിദാസ് എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു