Hot Posts

6/recent/ticker-posts

കാവുംകണ്ടം - അഞ്ചിരി - നീലൂർ റോഡിലൂടെയുള്ള യാത്ര ദുഷ്കരം; തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ

കാവുംകണ്ടം: കാവുംകണ്ടം നീലൂർ, മറ്റത്തിപ്പാറ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കാവുംകണ്ടം അഞ്ചിരി റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും ജനപ്രതിനിധികൾ ആരും തിരിഞ്ഞു നോക്കുന്നില്ല എന്ന് നാട്ടുകാരുടെ പരാതി. 
നീലൂർ കുടിവെള്ള പദ്ധതിക്ക് വേണ്ടിയാണ് റോഡ് പൊട്ടിപ്പൊളിച്ചത്. മാസങ്ങൾ കഴിഞ്ഞിട്ടും റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് യാതൊരു ശ്രമവും ഉണ്ടായിട്ടില്ല. നിരവധി വാഹനങ്ങളും കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന റോഡാണിത്. മൈലാടുംപാറ കുരിശടി, ഭദ്രകാളി ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണിത്. 
സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള ധാരാളം കാൽനടയാത്രക്കാർ പൊട്ടിപ്പൊളിഞ്ഞ റോഡിൻ്റെ ശോച്യാവസ്ഥ മൂലം യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. റോഡിലെ മെറ്റൽ ഇളകി കിടക്കുന്നതും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാലും വാഹനങ്ങൾ പോലും കടന്നു പോകാൻ ഏറെ പ്രയാസപ്പെടുന്നു.ജീവൻ പണയം വെച്ചാണ് ഈ റോഡിലൂടെ ജനങ്ങൾ യാത്ര ചെയ്യുന്നത്. 
റോഡിലെ കുണ്ടും കുഴിയും മൂലം വാഹനങ്ങളും യാത്രക്കാരും ഒരുപോലെ അപകടത്തിൽപ്പെടുന്നതും പതിവാണ്. ഇത്തരം റോഡിലൂടെയുള്ള യാത്രയിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നതും അപകടമുണ്ടാകുന്നതും സാധാരണ സംഭവമായി മാറിയിരിക്കുകയാണ്.
റോഡിൻ്റെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് എ. കെ. സി. സി പിതൃവേദി കാവുംകണ്ടം യൂണിറ്റ് അധികാരികളോട് ആവശ്യപ്പെട്ടു. ജോജോ പടിഞ്ഞാറയിൽ മീറ്റിംഗ് അധ്യക്ഷത വഹിച്ചു. ഫാ. സ്കറിയ വേകത്താനം, ഡേവീസ് കെ. മാത്യു കല്ലറക്കൽ, ബിജു ഞള്ളായിൽ, രാജു അറയ്ക്കകണ്ടത്തിൽ, അഭിലാഷ് കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ, ജോസ് കോഴിക്കോട്ട് തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍