Hot Posts

6/recent/ticker-posts

വൈദ്യുതി നിലച്ചാല്‍ ഫോണും നിലയ്ക്കും; വീണ്ടും പോര്‍ട്ട് ചെയ്യുമെന്ന് ഉപയോക്താക്കള്‍

കുന്നോന്നിയില്‍ വൈദ്യുതിബന്ധം നഷ്ടപ്പെട്ടാല്‍ ആ നിമിഷം ബി.എസ്.എന്‍.എലിന്റെ മൊബൈല്‍ കവറേജും നഷ്ടമാകും. കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി ബന്ധപ്പെട്ട ഡിപ്പാര്‍ട്ടുമെന്റില്‍ ആവലാതിയും പരാതിയും പറഞ്ഞുമടുത്തുവെന്ന് റെസിഡന്‍സ് വെല്‍ഫെയര്‍ കൗണ്‍സില്‍ പ്രസിഡന്റ് പ്രസാദ് കുരുവിള പറഞ്ഞു.
4ജിയും 5ജിയും ആക്കാന്‍ തിടുക്കം കൂട്ടുന്നവര്‍ ഇനി ബാറ്ററിയോ ജനറേറ്ററോ വാങ്ങി വച്ചിട്ട് പ്രചരണം നടത്തിയാല്‍ മതി. ജില്ലയില്‍ ഒട്ടുമിക്ക മേഖലകളിലെയും ഈ പ്രശ്‌നം പരിഹരിച്ചിട്ട് നാളുകളായി. എന്നാല്‍ വര്‍ഷങ്ങളായുള്ള പരാതികളില്‍ കുന്നോന്നി വിഷയത്തില്‍ പരിഹാരം കാണാത്തത് ബി.എസ്.എന്‍.എല്‍. ഉദ്യോഗസ്ഥരുടെ ധാര്‍ഷ്ട്യമാണ്. ഇത് വച്ചുപൊറുപ്പിക്കില്ല എന്നും പ്രസാദ് കുരുവിള പറഞ്ഞു.
ബാറ്ററി വിഷയത്തില്‍ ഈരാറ്റുപേട്ട ഡിവിഷനെ മാത്രം ഉന്നത നേതൃത്വം അവഗണിക്കുന്നുവെങ്കില്‍ ബി.എസ്.എന്‍.എലില്‍ നിന്നും പോര്‍ട്ട് ചെയ്ത് അവഗണിക്കാന്‍ ഉപയോക്താക്കള്‍ തയ്യാറാകുകയാണ്. വൈദ്യുതി തകരാറുകള്‍ പരിഹരിക്കാന്‍ ലൈന്‍ പകല്‍സമയം മുഴുവന്‍ ഓഫ് ചെയ്താല്‍ ഫോണ്‍ ബന്ധം പൂര്‍ണ്ണമായിട്ടും നഷ്ടപ്പെടുകയാണ്. 


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍