Hot Posts

6/recent/ticker-posts

കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത്

കോട്ടയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെയും കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്റെയും സംയുക്ത സംസ്ഥാന സമ്മേളനം ഫെബ്രുവരി 26 ന് കോട്ടയത്ത് ലൂര്‍ദ്ദ് ഫൊറോന ഓഡിറ്റോറിയത്തില്‍ വടക്കും. സംയുക്ത സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് അധ്യക്ഷത വഹിക്കും. 
ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍, ബിഷപ് മാര്‍ ജോസ് പുളിക്കല്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കല്‍, ബിഷപ് റവ. ഡോ. ആര്‍. ക്രിസ്തുദാസ്, ബിഷപ് റവ. ഡോ. ജസ്റ്റിന്‍ അലക്‌സാണ്ടര്‍ മഠത്തില്‍പറമ്പില്‍, മേജര്‍ രവി, ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും. 
യുവജന-കരിസ്മാറ്റിക്-ആരോഗ്യ മേഖലകളിലെ പ്രവര്‍ത്തകരും സമ്മേളനത്തില്‍ പങ്കെടുക്കും. ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയിലും, മേജര്‍ രവിയും വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കും. ലഹരിവിഷയത്തില്‍ നാടുനേരിടുന്ന ദുരന്ത സാഹചര്യങ്ങളും, പരിഹാര വിഷയങ്ങളും സമ്മേളനത്തില്‍ ചര്‍ച്ചാവിഷയമാകും. കേരള കത്തോലിക്കാ സഭയുടെ 32 അതിരൂപത-രൂപതകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കുചേരും. 
സംസ്ഥാന ഭാരവാഹികളായ ആന്റണി ജേക്കബ് ചാവറ, വി.ഡി. രാജു, ബോണി സി.എക്‌സ്, അന്തോണിക്കുട്ടി ചെതലന്‍, സിബി ദാനിയേല്‍, റ്റോമി വെട്ടികാട്ട്, തോമസ് കോശി, അബ്രാഹം റ്റി.എസ്., എ.ജെ. ഡിക്രൂസ്, മേരി ദീപ്തി, റോയി ജോസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. മഹാസമ്മേളനത്തിന്റെ വിപുലമായ പരിപാടികളുടെ ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് (14.1.2025-ചൊവ്വ) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയത്ത് ലൂര്‍ദ്ദ് പള്ളി ഹാളില്‍ ബിഷപ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. 
മോണ്‍. ജോസ് നവാസ്, കെ.സി.ബി.സി. യൂത്ത് കമ്മീഷന്‍ സെക്രട്ടറി ഫാ. സ്റ്റീഫന്‍ ചാലക്കര, ഫാ. ഡിറ്റോ, ഫാ. ജോണി കുര്യാക്കോസ് (കരിസ്മാറ്റിക് വിംഗ്), ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ പ്രസംഗിക്കും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും