Hot Posts

6/recent/ticker-posts

രഥത്തിലേറി ഭഗവതി എഴുന്നള്ളി, ഭക്തിനിർഭരമായി മകരസക്രമമഹോത്സവ ദേശ താലപ്പൊലി

ടിവിപുരം: പള്ളിപ്രത്തുശേരി ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരസക്രമമഹോത്സവത്തോടനുബന്ധിച്ചു നടത്തിയ ദേശതാലപ്പൊലി ഭക്തിനിർഭരമായി. ചെമ്മനത്തുകര ചേരിക്കൽ അരിമ്പുകാവ് ഭഗവതി ക്ഷേത്രത്തിൽ നിന്നാണ് ദേശ താലപ്പൊലി ആരംഭിച്ചത്. 
ദേവി വിഗ്രഹം അലങ്കരിച്ച രഥത്തിലേറ്റി, താലപ്പൊലി, വിവിധ നാടൻ കലാരൂപങ്ങൾ, ഫ്യൂഷൻ ചെണ്ടമേളം, പഞ്ചവാദ്യം, പമ്പ മേളം തുടങ്ങിയ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് ദേശതാലപ്പൊലി വീഥിയിലൂടെ നീങ്ങിയത്. പഴു വള്ളി ക്ഷേത്രത്തിൽ പ്രവേശിച്ച ദേശ താലപ്പൊലി ക്ഷേത്രത്തിനു വലം വച്ച് ക്ഷേത്രത്തിനുള്ളിൽ പ്രവേശിച്ചു.  
ക്ഷേത്രം ദേവസ്വം പ്രസിഡൻ്റ് സത്യൻ രാഘവൻ, സെക്രട്ടറി വി.ആർ. അഖിൽ, വൈസ് പ്രസിഡൻ്റ് മനോജ് പുത്തേത്ത് , ദീപ മുത്തേടത്ത്, ബിനോയ് ഡി. ഇടപ്പറമ്പ്, ടി.എസ്. സാംജി, സജീവ് മാന്തുവള്ളിൽ, ശരത്,സുജിത്ത് തുടങ്ങിയവർ നേതൃത്വം നൽകും.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍