Hot Posts

6/recent/ticker-posts

പഞ്ചായത്തിന് മുമ്പിൽ ധർണ നടത്തി കർഷകർ



ഉദയനാപുരം: ഉദയനാപുരം പഞ്ചായത്തിലെ വല്ലകം, ഇടവേലി തോടുകളിൽ ഓരു മുട്ടുകൾ സ്ഥാപിക്കാത്തതിൽ പ്രതിക്ഷേധിച്ച് കർഷകർ പഞ്ചായത്തിനു മുന്നിൽ ധർണ നടത്തി. 84 ഏക്കർ വിസ്തൃതിയുള്ളവാഴമനസൗത്ത്,44 ഏക്കറുള്ള കണ്ടംകേരി എന്നീ പാടശേഖരങ്ങളിലെ കർഷകരാണ് ധർണാ സമരം നടത്തിയത്. 
63 ദിവസം പ്രായമായ നെൽകൃഷിയെ ഓരുജലം ദോഷകരമായി ബാധിക്കുമെന്ന സ്ഥിതിയിലാണ്. വാഴമന നോർത്ത് പാടശേഖരത്തിൽ ആദ്യം വിതച്ച വിത്ത് മുളക്കാത്തതിനാൽ വീണ്ടും വിതക്കേണ്ടി വന്നതിനാൽ കർഷകർക്ക് കൃഷി ചെലവ് വർധിച്ചിരുന്നു. കൃഷി നാശമുണ്ടായാൽ വലിയ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും കർഷകർ പറഞ്ഞു. 
ധർണാ സമരത്തിന് വാഴമന നോർത്ത് പാടശേഖരം സെക്രട്ടറി കെ.എൻ.ശിവദാസൻ, പ്രസിഡൻ്റ് പ്രഭാകരൻ നായർ പന്തല്ലൂർ മഠം, ട്രഷറർ കെ.വി. കുര്യാച്ചൻ, സാബു വല്യഒടിയിൽ, പി. മുകുന്ദൻ, ജോസഫ് പൂത്തറയിൽ, വി.വി. ഷാജി വല്യഒടിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍