Hot Posts

6/recent/ticker-posts

ജനുവരി 22 ന് സെറ്റോ സംഘടനകൾ പണിമുടക്കും; എം ജി യൂണിവേഴ്സിറ്റിയിൽ നോട്ടീസ് നൽകി

കോട്ടയം: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും കവർന്നെടുക്കുന്നതിനെതിരെ സെറ്റോ സംഘടനകൾ ജനുവരി 22 ന് നടത്തുന്ന സംസ്ഥാന പണിമുടക്കിന്റെ ഭാഗമായി എം ജി യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ ഡോ. സി.ടി അരവിന്ദ് കുമാറിന് പണിമുടക്ക് നോട്ടീസ് നൽകി.
19 ശതമാനം കുടിശിക ക്ഷാമബത്ത മുൻകാല പ്രാബല്യത്തോടെ അനുവദിക്കുക, പതിനൊന്നാം ശമ്പളപരിഷ്കരണ കുടിശിക അനുവദിക്കുക, പന്ത്രണ്ടാം ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, വിലക്കയറ്റം തടയുക  എന്നിങ്ങനെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന ജീവനക്കാർ പണിമുടക്കുന്നത്.
സർവകലാശാലകളിൽ ശമ്പളവും പെൻഷനും മറ്റു ദൈനംദിന ചെലവുകളും പോലും നിർവഹിക്കാൻ പറ്റാത്തവിധം   സാമ്പത്തിക സ്ഥിതി രൂക്ഷമാണ്. സർക്കാർ പ്ലാൻ വിഹിതം നേർപകുതി വെട്ടിക്കുറച്ചു. നോൺ പ്ലാൻ ഗ്രാന്റ് വിഹിതം വലിയ അനിശ്ചിതാവസ്‌ഥയിലായി. എം ജി സർവ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങൾ സി-പാസ് സൊസൈറ്റിക്ക് തീറെഴുതി വരുമാനസ്രോതസ്സുകൾ സഹിതം ഇല്ലാതാക്കുന്ന സ്ഥിതി ആക്കിയെന്നും എംപ്ലോയീസ് യൂണിയൻ നേതാക്കൾ ആരോപിച്ചു.
 എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ് മേബിൾ എൻ എസ്, ജനറൽ സെക്രട്ടറി ജോസ് മാത്യു, ഫെഡറേഷൻ ഓഫ് യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് എൻ മഹേഷ്, സെറ്റോ ജില്ലാ കൺവീനർ ജോബിൻ ജോസഫ്, നേതാക്കളായ എൻ നവീൻ, എസ് പ്രമോദ്, ബിനോയ്‌ സെബാസ്റ്റ്യൻ,കെ വി അരവിന്ദ്, ജെ ഐസക്ക്, ബി അർച്ചന എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

കേരളത്തിൽ ശക്തമായ കാറ്റിന് സാധ്യത; ജാഗ്രതാ നിർദ്ദേശം
ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി
പാലാ ജനറൽ ആശുപത്രിയ്ക്ക് 380 ലക്ഷം രൂപ നഗരസഭാ വിഹിതം അനുവദിച്ചു
കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി
സിസ്റ്റർ മേരി ബനിഞ്ഞ കവിതകൾ സ്കൂൾ പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയത് അഭിനന്ദനാർഹം: ജോസ് കെ മാണി എംപി
രാമപുരം കോളേജിൽ നിന്നും ബി.ബി.എ ഡിഗ്രി കരസ്ഥമാക്കി അതിഥി തൊഴിലാളികളുടെ മകൻ
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി
പ്രളയ സാധ്യത മുന്നറിയിപ്പ്: നദികളുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം