Hot Posts

6/recent/ticker-posts

ജനങ്ങളുടെ ജീവൻ സംരക്ഷിച്ചിട്ട് മതി വന്യജീവി സംരക്ഷണം: ജോസ് കെ മാണി എം.പി



പൂവത്തിളപ്പ്: ബഫർ സോൺ, വന്യജീവി സംരക്ഷണനിയമം, വന്യമൃഗ നിയന്ത്രിത നായാട്ട്, വഖഫ് ഭൂമി, കടലോര സുരക്ഷ തുടങ്ങി വിവിധ വിഷയങ്ങളിൽ കേരളാ കോൺഗ്രസ് (എം) പാർടി എടുക്കുന്ന ശരി നിലപാടുകൾക്ക് പൊതു സമൂഹത്തിൽ സ്വീകാര്യത വർദ്ധിച്ചു വരുന്നതായും മനുഷ്യജീവനു ഭീഷണി സൃഷ്ടിക്കുന്ന വന്യമൃഗങ്ങളുടെ എണ്ണം കുറച്ചു കൊണ്ടുവരാനുള്ള നിയന്ത്രിത നായാട്ടിന് അനുവാദം നൽകണമെന്നും കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി എം.പി അഭിപ്രായപ്പെട്ടു.
മലയോര കർഷകൻ്റെ അതിജീവന പ്രശ്നത്തിന് മുൻപിൽ മുഖ്യമന്ത്രി പുലർത്തുന്ന അനുഭാവപൂർണ്ണമായ സമീപനം ഏറെ പ്രതീക്ഷ നൽകുന്നതായും കർഷക വിരുദ്ധഹരിത ചാഞ്ചാട്ടം അവസാനിപ്പിക്കാൻ പ്രതിപക്ഷ നേതാവ് തയ്യാറാവണമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ അധിഷ്ടിതമായ മൂല്യാധിഷ്ടിത രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പുകളിൽ കൂടുതൽ വിജയങ്ങൾ നേടാൻ കേരളാ കോൺഗ്രസ് (എം) നു സാധിക്കണമെന്നും കൂടുതൽ ശ്രദ്ധേയമായ ഇടപെടലുകൾക്ക് കേരളാ കോൺഗ്രസ് (എം) നേതൃത്വം നൽകുമെന്നും ചെയർമാൻ തുടർന്നു പറഞ്ഞു.
അകലക്കുന്നം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സമ്മേളനത്തിൽ മണ്ഡലം പ്രസിഡൻ്റ് ജയ്മോൻ പുത്തൻപുരയ്ക്കൽ അദ്ധ്യക്ഷനായിരുന്നു. ജില്ലാ പ്രസിഡൻ്റ് പ്രൊഫ.ലോപ്പസ് മാത്യു, സംസ്ഥാന സ്റ്റിയറിങ് കമ്മറ്റിയംഗം ജോസഫ് ചാമക്കാല, സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡാൻ്റീസ് കൂനാനിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബെറ്റി റോയി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്തുക്കുട്ടി ഞായർകുളം, മുൻ പ്രസിഡൻ്റുമാരായ ടോണി ഇടയ്ക്കാട്ടുതറ ,ജേക്കബ് തോമസ്, ജാൻസി ബാബു, മുൻ വൈസ് പ്രസിഡൻ്റ് ബെന്നി വടക്കേടം, മെമ്പർമാരായ ജോർജ് മൈലാടി, കെ.കെ. രഘു, സംസ്ഥാന കമ്മറ്റിയംഗങ്ങളായ അഡ്വ. സണ്ണി മാന്തറ, അഡ്വ.ജോർജ് കുട്ടി പുറ്റത്താങ്കൽ, നിയോജകമണ്ഡലം സെക്രട്ടറി ജിജോ വരിക്ക മുണ്ട തുടങ്ങിയവർ പ്രസംഗിച്ചു. കേരളാ കോൺഗ്രസ് (എം) പാർടിയുടെ മുൻകാല സാരഥികളെ യോഗത്തിൽ ആദരിച്ചു. ജോസ് കല്ലന്തറ, ആൻ്റോ പുളിക്കൻ, റോയി ഇടിയാകുന്നേൽ, ടോമി മുടന്തിയാനി, ജോർജുകുട്ടിക്കുന്നപ്പള്ളി, ജോയി കീച്ചേരിൽ, സിബി കുരീക്കൊമ്പിൽ, സാബു മഞ്ഞാമറ്റം, ജോമോൻ കൈതമന തുടങ്ങിയവർ നേതൃത്വം കൊടുത്തു. ചെങ്ങളം സഹകരണ ബാങ്ക് ഭരണസമിതിയുടെ പുതിയ പ്രസി അഡ്വ .ജോസി പുളിയ്ക്കൽ, ഡയറക്ടർ ബോർഡംഗങ്ങളായ ജൂബിച്ചൻ നരിതൂക്കിൽ ആൻ്റോച്ചൻ പാലാപുളിയ്ക്കൽ, ബിൻസ് തൊടുക, ബിൻസി ബിജു അരീക്കൽ, ജെറിൻ ബിനു വലിയപറമ്പിൽ എന്നിവർക്ക് സ്വീകരണവും നൽകി.
Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
കന്യാസ്ത്രീകൾക്കെതിരെ നടത്തുന്നത് ഭരണകൂട ഭീകരത: കേരള കോൺഗ്രസ് (എം) പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും കോട്ടയത്ത്
യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ ഓണാഘോഷ ലോഗോ ഉദ്ഘാടനം ചെയ്തു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്
വികസന സദസ്: കോട്ടയം ജില്ലയില്‍ 26 മുതല്‍, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളിലും നടത്തും
എസ്.എം.വൈ.എം തീക്കോയി ഫൊറോന കലോത്സവം: വെള്ളികുളത്തിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിൽ കഴിയുന്ന കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭരണങ്ങാനത്ത് ജപമാല പ്രദക്ഷിണം