Hot Posts

6/recent/ticker-posts

മണർകാട്ട് കുടുംബ കൂട്ടായ്മ രൂപീകൃതമായി



പാലാ: പാലാ നഗരസഭയിലെ മൊണാസ്ട്രി വാർഡിലെ ബിജോയ് മണർകാട്ടിൻ്റെ ഭവനത്തിൽ ചേർന്ന പ്രഥമ യോഗത്തിൽ, മണർകാട്ടു കുടുംബത്തിലെ തലമുതിർന്ന കരണവരായ ജോസഫ് മാത്യു (കുട്ടിയച്ചൻ) മണർകാട്ടിനെ രക്ഷാധികാരിയായി തിരഞ്ഞെടുത്തു. പതിറ്റാണ്ടുകൾക്കു മുൻപ് മണർകാട് സെൻ്റ് മേരീസ് ദേവാലയത്തിലെ ഇടവകാംഗങ്ങളായ വാതല്ലൂർ കുടുംബത്തിലെ സഹോദരങ്ങൾ കച്ചവടങ്ങൾക്കായാണ് പാലായിൽ എത്തി ചേർന്നത്. പിന്നീട് ഇവർ മണർകാട്ടുകാരെന്ന് അറിയപ്പെട്ടു.
പാലായുടെ വ്യാപാര, വ്യവസായ, സാമൂഹിക സാംസ്കാരിക, കായിക മേഖലകളിൽ പൂർവ്വ പിതാക്കൻമാർ അവരുടെ കൈയ്യൊപ്പുകൾ രേഖപ്പെടുത്തിയാണ് കടന്നു പോയതെന്നു സ്വാഗത പ്രംസംഗത്തിൽ  അഡ്വ. സന്തോഷ് മണർകാട്ടു പറഞ്ഞു. കേരളത്തിലെ കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള പതിനാലു ജില്ലകളിലും മണർകാട്ടു കുടുംബം അറിയപ്പെടുന്ന ഒരു കുടുംബമായി മാറിയെന്നും, അതിനു കാരണം പൂർവ്വ പിതാക്കൻമാർ ചെയ്ത സൽപ്രവൃത്തികളുടെ പ്രതിഫലവും, കുടുംബാംഗങ്ങളുടെ ഇടയിലുള്ള അചഞ്ചലമായ മരിയ ഭക്തിയും മാത്രമാണെന്നും ഈ രീതിയിൽ കേരളം ഒട്ടുക്കറിയപ്പെടുന്ന മറ്റൊരു ക്രിസ്തിയ കുടുംബം ഇല്ല എന്നും,  ആമുഖ പ്രസംഗത്തിൽ സണ്ണി മണർകാട്ട് ഓർമ്മിപ്പിച്ചു.
വരും ദിവസങ്ങളിൽ രക്ഷാധികാരി ജോസഫ് മാത്യുവിൻ്റെ അദ്ധ്യക്ഷതയിൽ വിശാലമായ കമ്മറ്റി രൂപികരിച്ച് നവംബർ മാസത്തിൽ കുടുംബ കൂട്ടായ്മ നടത്തപ്പെടുന്നതുമാണ്. യോഗത്തിൽ ജോസഫ് മൈക്കിൾ മണർകാട്ടു (കൊച്ച്) സൂരജ് മണർകാട്ട്, എം.എം ബോബൻ മണർകാട്ട്, സതീഷ് മണർകാട്ട്, ബിജു മണർകാട്ട്, സ്മിത മണർകാട്ട്, ജോസഫ് സേവ്യർ, ജോൺ വി. വി തുടങ്ങിയവർ പങ്കെടുത്തു. ബിജോയ് മണർകാട്ട് യോഗത്തിന് നന്ദിയും അറിയിച്ചു.
Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ