Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് സ്‌കൂളിൽ പ്രഭാത ഭക്ഷണ പദ്ധതി നൂറു ദിനങ്ങൾ പിന്നിട്ടു

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിൽ വളരെ ദൂരത്ത് നിന്ന് സ്കുളിൽ എത്തുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂളിൻ്റെ ഡയമണ്ട് ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സൗജന്യമായി പ്രഭാത ഭക്ഷണം നൽകുന്ന പദ്ധതി തിങ്കളാഴ്ച നൂറു ദിനങ്ങൾ പിന്നിട്ടു.
സ്‌കൂൾ നടത്തിപ്പുകാരയായ മുസ്‌ലിം എഡ്യൂക്കേഷണൽ ട്രസ്റ്റാണ് പി ടി.എ യുടെയും അധ്യാപകരുടെയും സഹകരണത്തോടെ ഇങ്ങനെ ഒരു മാതൃക പദ്ധതിക്ക് തുടക്കം കുറിച്ചത്. 80 കുട്ടികൾക്കാണ് ഭക്ഷണം നൽകി കൊണ്ടിരിക്കുന്നത്.
തിങ്കളാഴ്ച പ്രഭാത ഭക്ഷണം കഴിക്കാൻ വിദ്യാർത്ഥികളോടൊപ്പം അഡ്വ.സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ., നഗരസഭ വികസന കാര്യസമിതി സ്ഥിരം അധ്യക്ഷൻ പി.എം.അബ്ദുൽ ഖാദർ, എം.ഇ ടി ചെയർമാൻ പ്രൊഫ.എം.കെ.ഫരീദ്, പ്രിൻസിപ്പൽ പി.പി.താഹിറ, ഹെഡ്മിസ്ട്രസ് എം.പി.ലീന എന്നിവർ പങ്കെടുത്തു.
ഡയമണ്ട് ജുബിലി ആഘോഷത്തിൻ്റെ ഭാഗമായി ജൂൺ മുതൽ നിർദ്ധരായ 60 വിദ്യാർത്ഥികൾക്ക് മാസം തോറും ആയിരം രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയും 8 മാസമായി തുടരുന്നുണ്ട്. അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടൂ വരെ 1900ത്തോളം പെൺകുട്ടികൾ ഈ സ്‌കൂളിൽ പഠിക്കുന്നുണ്ട്.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും