Hot Posts

6/recent/ticker-posts

വ്യാപാരി വ്യവസായി സമിതിയുടെ വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് നാളെ പാലായിൽ സ്വീകരണം

പാലാ: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിലുള്ള വ്യാപാര സംരക്ഷണ സന്ദേശ ജാഥയ്ക്ക് നാളെ പാലായിൽ ഉജ്ജ്വല സ്വീകരണം നൽകുമെന്ന് വ്യാപാരി വ്യവസാസി സമിതി നേതാക്കൾ മീഡിയാ അക്കാഡമിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
വ്യാപാരികളുടെ കാലാകാലങ്ങളായുള്ള ആവശ്യമായ ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും കെട്ടിട വാടകയിനത്തിൽ ചുമത്തിയ 18 ശതമാനം ജി.എസ്.ടി പിൻവലിക്കുന്ന തടക്കമുള്ള 14 ഇന ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുമാണ് വ്യാപാര സംരക്ഷണ സന്ദേശ ജാഥ മുന്നേറുന്നത്.
ഇ.എസ്. ബിജു ക്യാപ്റ്റനായുള്ള ജനുവരി 13ന് കാസർകോട് നിന്നാരംഭിച്ച ജാഥ 25 ന് തിരുവനന്തപുരത്ത് സമാപിക്കും. ഫെബ്രുവരി 13ന് വമ്പിച്ച പാർലമെൻ്റ് മാർച്ചും സംഘടിപ്പിക്കുന്നതാണ്. വ്യാപാരി വ്യവസായി സമിതി ഭാരവാഹികളായ അജിത് കുമാർ, ദീപു സുരേന്ദ്രൻ, അശോക് കുമാർ പൂവക്കുളം എന്നിവർ മീഡിയാ അക്കാഡമിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്