Hot Posts

6/recent/ticker-posts

രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന്

കോട്ടയം: രാമപുരം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിലെ (ജി.വി. സ്‌കൂൾ വാർഡ് ) ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടക്കും. ഏഴാച്ചേരി ജി.വി. സ്‌കൂളിലെ രണ്ടു ബൂത്തുകളിലായി രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
ഫെബ്രുവരി ആറുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 10. വേട്ടെണ്ണൽ 25 ന് രാവിലെ 10 മുതൽ നടക്കും. രാമപുരം ഗ്രാമപഞ്ചായത്തിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നു. 
ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജിയോ ടി. മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി പാലാ സർവേ സൂപ്രണ്ട് എസ്. ഫാന്റിൻ കൊർണേലിയസ്, ഉപവരണാധികാരി രാമപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ. പ്രിയദർശിനി, ഗ്രാമപഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് സെബാസ്റ്റ്യൻ തോമസ്, ബിജി ഗോപി എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു