Hot Posts

6/recent/ticker-posts

ഖുർആൻ സ്റ്റഡിസെൻ്റർ പഠിതാക്കളുടെ സംഗമവും അവാർഡ് വിതരണവും

ഈരാറ്റുപേട്ട: ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ന്യേത്യത്വത്തിൽ ഖുർആൻ സ്റ്റഡി സെൻ്റർ പഠിതാക്കളുടെ സംഗമവും 'സൂറുത്തുന്നൂർ ' ആധാരമാക്കി നടത്തിയ പ്രശ്നോത്തരിയുടെ ജില്ലാതല വിജയികൾക്കുള്ള അവാർഡ് ദാനവും നടത്തി. 
വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡൻ്റ് പി.ടി.പി. സാജിത ഉദ്ഘാടനം ചെയ്തു. അന്ധകാരത്തിലാണ്ട് പോയ ഒരു ജനതയെ കേവലം 23 വർഷക്കാലം കൊണ്ട് ലോകത്തിന് മുഴുവൻ മാതൃകയാകുന്ന ഉത്തമ സമൂഹമാക്കി മാറ്റിയത് പരിശുദ്ധ ഖുർആനിൻ്റെ വെളിച്ചത്തിലാണെന്നും മൂല്യച്യുതിയിലേക്കു വഴിമാറിപ്പോകുന്ന ഈ കാലത്തും വിശുദ്ധ ഖുർആൻ നമ്മുടെ ജീവിതത്തോട് ചേർത്ത് വെക്കണമെന്നും അവർ ആഹ്വാനം ചെയ്തു. 
സംസ്ഥാന ജനറൽ  സെക്രട്ടറി കെ.ടി. നസീമ ടീച്ചർ, സെക്രട്ടറി സാഹിറ എം.എ, ജില്ലാ പ്രസിഡൻ്റ്  കെ.കെ. സക്കീന,  ജില്ലാ സെക്രട്ടറി റഷീദ സാജിദ്, ജില്ലാ സമിതിയംഗങ്ങളായ സാറ എം.റ്റി, നിസ അബ്ബാസ്, ഷാഹിന നിസാർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. അൽ മനാർ വിദ്യാർഥിനി സാക്കിയ ഖിറാഅത്ത് നടത്തി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍