Hot Posts

6/recent/ticker-posts

കാലാനുസൃതമായിട്ടുള്ള വാർത്തകൾ വേഗതയിൽ കണ്ടെത്തുന്ന പ്രദേശിക ലേഖകരുടെ ആനുകൂല്യങ്ങൾ സർക്കാർ തലത്തിൽ ഉറപ്പ് വരുത്തണമെന്ന് ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ

പാലാ: കാലാനുസൃതമായി വാർത്ത കണ്ടെത്തി അധികൃതരുടെ മുന്നിൽ എത്തിക്കുന്ന പ്രാദേശിക മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടലുകൾ വേണമെന്ന് പാലാ മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ ആവശ്യപ്പെട്ടു. പാലായിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ കൺവെൻഷൻ ഉദ്ഘാടനവും, തിരിച്ചറിയൽ കാർഡ് & പ്രസ് സ്റ്റിക്കർ വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആക്ടിംഗ് ചെയർപേഴ്സൺ ബിജി ജോജോ. 

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ജില്ലാ പ്രസിഡന്റ് ജോസ് ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് മധു കടുത്തുരുത്തി ആമുഖപ്രഭാഷണം നടത്തി. സംസ്ഥാന സിനീയർ വൈസ് പ്രസിഡന്റ് കണ്ണൻ പന്താവൂർ, സംസ്ഥാന സെക്രട്ടറി സലീം മൂഴിക്കൽ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന സമിതി അംഗം ഉണ്ണികൃഷ്ണൻ കൊല്ലം, ബെയ്ലോൺ എബ്രാഹം, എ.ആർ രവീന്ദ്രൻ ഏറ്റുമാനൂർ, രാജേഷ് കുര്യാനാട്, ഷാജി വാഴൂർ എന്നിവർ പ്രസംഗിച്ചു.  
പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളായി ജോസ് ചെറിയാൻ പാലാ (ജില്ലാ പ്രസിഡന്റ്), എ.ആർ രവീന്ദ്രൻ ഏറ്റുമാനൂർ (ജില്ലാ വർക്കിംഗ് പ്രസിഡന്റ്),  രാജേഷ് കുര്യാനാട്, എം.ആർ രാജു രാമപുരം (വൈസ് പ്രസിഡന്റമാർ), ബിജു ഇത്തിതറ (ജില്ലാ സെക്രട്ടറി), ബെയ്ലോൺ എബ്രാഹം (ജില്ലാ വർക്കിംഗ് സെക്രട്ടറി), ഷാജി വാഴൂർ (ജില്ലാ കോർഡിനേറ്റർ), സജി എരുമേലി ( ജില്ലാ ജോയിന്റ് കോർഡിനേറ്റർ), അജേഷ് ജോൺ (ട്രഷറർ) എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റിയായും, ജില്ലാ കമ്മിറ്റി അംഗങ്ങളായി കെ.പി അനീൽകുമാർ കിടങ്ങൂർ, സുനിത സജി കടുത്തുരുത്തി, ജിബിൻ പി.എസ്, സന്ധ്യ കെ.എസ്, ജോബിൻ ജോസ് ഉൾപ്പെടെ പതിനാല് അംഗ ജില്ലാ കമ്മിറ്റിയെ കൺവെൻഷൻ തെരഞ്ഞെടുത്തു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍