Hot Posts

6/recent/ticker-posts

പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 'ലിറ്റിൽ കൈറ്റ്സ് മികവുത്സവം-2025' നടന്നു

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'മികവുത്സവം-2025' സംഘടിപ്പിച്ചു. കഴിഞ്ഞ ഒരു വർഷക്കാലം ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ  റോബോട്ടിക്സ്, ആനിമേഷൻ, പ്രോഗ്രാമിംഗ് തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനവും, റോബോട്ടിക് ശില്പശാലയും, സൈബർ സെക്യൂരിറ്റി പോസ്റ്റർ പ്രദർശനവും മികവുത്സവത്തിന്റെ ഭാഗമായി  നടന്നു.കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ 'മികവുത്സവം 2025' ഉദ്ഘാടനം ചെയ്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഈ അധ്യയന വർഷത്തിൽ ഓൾ കേരള ക്വിസ് മത്സരം, ഡിജിറ്റൽ സർവേ, ജൻഡർ ന്യൂട്രൽ യൂണിഫോം, വെബ് ഓഫ് ഫ്രണ്ട്ഷിപ്പ്, സ്കൂൾ വാർത്താ ചാനൽ, കുട്ടി ടീച്ചേഴ്സ് ഡോട്ട് കോം., മുതലായ വ്യത്യസ്തവും നവീനവുമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയ പ്രവിത്താനം സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് മികച്ച പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ നടത്തിയ പല പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയുടെ പാഠങ്ങൾ വിളിച്ചോതുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'മികവുത്സവം 2025' നോട് അനുബന്ധിച്ച് വിദ്യാർഥികൾക്ക്  റോബോട്ടിക്സ്, ആനിമേഷൻ, സൈബർ സെക്യൂരിറ്റി എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി പാലാ ഗവൺമെന്റ് പോളിടെക്നിക് കോളേജിന്റെ സഹകരണത്തോടെ അർദ്ധദിന ശില്പശാലയും സംഘടിപ്പിച്ചു. കോളേജിലെ ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് അധ്യാപകരായ രാഹുൽ ആർ. നായർ, ദീപക് ജോയ് എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി. 
മികവുത്സവത്തോടനുബന്ധിച്ച് സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനായി പോസ്റ്റർ പ്രദർശനവും, ലിറ്റിൽ കൈറ്റ്സിന്റെ മൂന്നുവർഷത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കി 2022-25 ബാച്ച്  വിദ്യാർത്ഥികൾ തയ്യാറാക്കിയ അസൈൻമെന്റുകളുടെ പ്രദർശനവും ഉണ്ടായിരുന്നു. പരിപാടികൾക്ക് ഹെഡ്മാസ്റ്റർ അജി വി.ജെ., കൈറ്റ് മാസ്റ്റർ ജിനു ജെ വല്ലനാട്ട്, കൈറ്റ് മിസ്ട്രസ് വിദ്യ കെ.എസ്. എന്നിവർ നേതൃത്വം നൽകി.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍