Hot Posts

6/recent/ticker-posts

പാടത്തുകാവിലമ്മ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം ഭക്തിസാന്ദ്രമായി

വൈക്കം: കുടുംബത്തിൻ്റെ ഐശ്വര്യത്തിനും നാടിൻ്റെ ശ്രേയസിനുമായി ഭക്തർ പാടത്തുകാവിലമ്മയ്ക്ക് പൊങ്കാല നിവേദ്യം സമർപ്പിച്ചു. വൈക്കം തലയോലപറമ്പ് മിഠായിക്കുന്നത്ത് പാടത്തുകാവിലമ്മ ക്ഷേത്രത്താങ്കണത്തിലാണ് പൊങ്കാല സമർപ്പിച്ചത്. 
ക്ഷേത്രത്തിനു സമീപത്തെ പാടത്ത് വൃതശുദ്ധരായെത്തിയ നൂറുകണക്കിന് വനിതകളാണ് പ്രാർഥനാനിരതരായി പൊങ്കാല നിവേദ്യം പാകം ചെയ്ത് കാവിലമ്മയ്ക്ക് സമർപ്പിച്ചത്. തൂക്കുവിളക്കുകളുടേയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ ക്ഷേത്രത്തിൽ നിന്നും മേൽശാന്തി കൊണ്ടുവന്ന പവിത്രമായ തീർഥം പൊങ്കാല നിവേദ്യത്തിൽ വർഷിച്ചു ദേവിക്ക് സമർപ്പിച്ചതോടെ പൊങ്കാല സമർപ്പണ ചടങ്ങുകൾ സമാപിച്ചു.15 വർഷമായി പാടത്തുകാവിലമ്മ ക്ഷേത്രത്തിൽ പൊങ്കാല സമർപ്പണം നടത്തിവരുന്നുണ്ട്.
ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടത്തിയത്. ക്ഷേത്രം മേൽശാന്തി പൂനം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റ് അംഗം  വാസുദേവൻ നമ്പൂതിരി വേലിമാംകോവിൽ ഇല്ലം, ഉപദേശക സമിതി ഭാരവാഹികൾനേതൃത്വം നൽകി.
 ഗരുഡനും സർപ്പങ്ങളും സൗഹൃദത്തോടെ ക്ഷേത്ര സങ്കേതത്തിൽ കഴിയുന്നുവെന്നാണ് സങ്കൽപം. തുലാമാസത്തിലെ ആയില്യംനാളിലാണ് സർപ്പാരാധന ഏറ്റവും പ്രാധാന്യത്തോടെ ഇവിടെ കൊണ്ടാടുന്നത് . വിവാഹം, സന്താനഭാഗ്യം,ജോലി തുടങ്ങിയ ഉദിഷ്ട കാര്യങ്ങൾക്ക് ശ്രീകൃഷ്ണന് ദൂരെ സ്ഥലങ്ങളിൽ നിന്നടക്കം ഭക്തരെത്തി മലർനിവേദ്യം അർപ്പിക്കുന്നു.കുടുംബ ജീവിത ഭദ്രതയ്ക്കും ഐശ്വര്യത്തിനും മഞ്ഞൾപറ നിറയ്ക്കുന്ന വഴിപാടും ഈ ക്ഷേത്രത്തിലുണ്ട്.
ക്ഷേത്രം തന്ത്രി മനയത്താറ്റില്ലത്ത് കൃഷ്ണൻനമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് പൊങ്കാല സമർപ്പണം നടത്തിയത്. ക്ഷേത്രം മേൽശാന്തി പൂനം ഉണ്ണികൃഷ്ണൻ നമ്പൂതിരി, ട്രസ്റ്റ് അംഗം  വാസുദേവൻ നമ്പൂതിരി വേലിമാംകോവിൽ ഇല്ലം, ഉപദേശക സമിതി ഭാരവാഹികൾ നേതൃത്വം നൽകി.


Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ