Hot Posts

6/recent/ticker-posts

വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റണം: മന്ത്രി വി.എൻ. വാസവൻ


                                                                                     
കോട്ടയം: വിദ്യാർഥികൾക്കിടയിൽ വായന ലഹരിയാക്കി മാറ്റാൻ കഴിയണമെന്നും അധമസംസ്കാരം പ്രതിരോധിക്കുന്ന ഏറ്റവും നല്ല മാർഗമാണ് വായനയെന്നും സഹകരണ -തുറമുഖ -ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ. കുട്ടികളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  
ഓരോ കുട്ടിയെയും ഓരോ യൂണിറ്റായി കണ്ട് അവന്റെ അഭിരുചികൾക്കനുസരിച്ചുള്ള വികാസം സാധ്യമാക്കാൻ ഓരോ അധ്യാപകനും കഴിയണം. കുട്ടികൾക്ക് അനുകരിക്കാൻ പറ്റിയ മാതൃകകൾ സൃഷ്ടിക്കാൻ സ്‌കൂൾ, കുടുംബ അന്തരീക്ഷങ്ങൾക്കു സാധിക്കണം. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസമേഖലയിൽ വലിയതോതിലുള്ള അടിസ്ഥാനസൗകര്യവികസനങ്ങളാണ് നടപ്പാക്കിയത്. എയ്ഡഡ് മേഖലയിലും പശ്ചാത്തല സൗകര്യ വികസനങ്ങൾക്കു സർക്കാർ സഹായം നൽകി. കോട്ടയം ജില്ലയിൽ മാത്രം ഒൻപതു സ്‌കൂളുകളാണ് തങ്ങളുടെ വിഹിതം കൂടി ചേർത്ത് സർക്കാർ ധനസഹായത്തോടെ അടിസ്ഥാനസൗകര്യവികസനം സാധ്യമാക്കിയത് എന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 
അടിസ്ഥാനസൗകര്യവികസനത്തിനൊപ്പം വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ കൂടി ഉറപ്പാക്കുന്നതിലേക്കു സർക്കാർ പദ്ധതികൾ ആവിഷ്‌കരിച്ചിരിക്കുകയാണ്. ഏട്ട്, ഒൻപത്, പത്തു ക്ലാസുകളിൽ വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസിനുള്ള സംവിധാനം ഒരുക്കണം. വിദേശത്തേക്കു പലായനം ചെയ്യാൻ ആഗ്രഹിക്കുന്ന വിദ്യാർഥികളെ ഇവിടെ തന്നെ തൊഴിൽ നൈപുണ്യപരിശീലനം നൽകി അവർ ആഗ്രഹിക്കുന്ന തൊഴിൽദായകരാകാൻ കഴിയുന്ന ഒരു വിജ്ഞാനസമ്പദ് വ്യവസ്ഥ ഉയർത്തിക്കൊണ്ടുവരാനാകുമെന്നും മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 
പൊതുവിദ്യാഭ്യാസ മികവുകൾ അക്കാദമിക നേട്ടങ്ങളെന്ന നിലയിൽ മാറണമെങ്കിൽ ഓരോ കുട്ടിയിലും അന്തർലീനമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കണം. ഓരോ കുട്ടിയെയും ഒരു യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങളാണ് അക്കാദമിക മികവ് സമഗ്രമാക്കുന്നത്. ഈ ആശയത്തിലാണ് സമഗ്ര വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിക്കു സർക്കാർ രൂപം നൽകിയിരിക്കുന്നത്. ജില്ലാ വിദ്യാഭ്യാസസമിതിയുടെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ സംവിധാനങ്ങളുടെയും ജില്ലാ ഭരണകൂടത്തിന്റെയും പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 
ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേം സാഗർ, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ മഞ്ജു സുജിത്ത്, പി.ആർ. അനുപമ, ഡയറ്റ് പ്രിൻസിപ്പാൾ സഫീനാ ബീഗം, വിദ്യാഭ്യാസ ഉപ ഡയറക്ടർ എം.ആർ. സുനിമോൾ, എസ്. ശ്രീകുമാർ, കൈറ്റ് ജില്ലാ കോ-ഓർഡിനേറ്റർ കെ.ബി. ജയശങ്കർ, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ കെ.ജെ. പ്രസാദ് എന്നിവർ പങ്കെടുത്തു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

പാലാ രൂപത പ്ലാറ്റിനം ജൂബിലി മിഷനറി മഹാസംഗമം: പന്തൽ കാൽ നാട്ടുകർമ്മം നടന്നു
ബസ് സ്റ്റാൻഡിൽ അശാസ്ത്രീയമായ രീതിയിൽ ശൗചാലയ നിര്‍മ്മാണം; പുന:പരിശോധിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക്: വനിതാ കോൺഗ്രസ് എം
മെയ് 1 മുതൽ എടിഎം ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതൈ! പിൻവലിക്കൽ നിരക്കുകൾ വർദ്ധിക്കും
'കാർഷിക സംരംഭക സാധ്യതകളും സഹകരണ മേഖലയും' ജില്ലാ തല സെമിനാർ കോട്ടയത്ത്
ഫ്യൂച്ചർ സ്റ്റാർസ്: സൗജന്യ സിവിൽ സർവീസ് ഓറിയന്റേഷൻ ക്യാമ്പ് മെയ് 9 ന് ആരംഭിക്കും
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം ഇന്ന്
തിരുവാതുക്കൽ ഇരട്ടക്കൊലപാതകം: പ്രതി പിടിയിൽ
എൻ്റെ കേരളം മേള: കോട്ടയത്തിന് കാഴ്ചകളുടെ ആഘോഷവേള; എത്തുന്നത് ആയിരങ്ങൾ
"പാലാ നഗരസഭാ ഭരണം സമസ്ത മേഖലകളിലും കെടുകാര്യസ്ഥതയുടെ പര്യായം", കടുത്ത ആരോപണങ്ങളുമായി പ്രതിപക്ഷം രംഗത്ത്
YMCWA ചേർപ്പുങ്കലിന്റെ നേതൃത്വത്തിൽ ജാഗ്രതാ സമിതിയുടെ അവലോകന യോഗം നടന്നു