Hot Posts

6/recent/ticker-posts

കേരളത്തിൽ അൾട്രാവയലറ്റ് രശ്മികൾ അപകടകരമായ നിലയിൽ, തിമിരമടക്കം രോഗങ്ങൾക്ക് കാരണം!

കേരളത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവധ ജില്ലകളിൽ ഉയർന്ന തോതിലുള്ള അൾട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തുകയും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദുരന്ത നിവാരണ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ് കേരളത്തിൽ യുവി ഇൻഡക്സ് അപകടരമായ നിലയിലാണെന്ന് കണ്ടെത്തിയത്.  വെയിലിന് ഒപ്പം എത്തുന്ന 10 മുതൽ 400 നാനോ മീറ്റർ വരെ തരംഗ ദൈർഘ്യമുള്ളവികിരണമാണ് അള്‍ട്ര വയറ്റ് രശ്മികള്‍. സുര്യപ്രകാശത്തിന്‍റെ 10 ശതമാനത്തോളം യുവി ലൈറ്റാണ്. 

യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്.
∙ 3 മണി വരെ ഉയർന്ന യുവി, കുടയും ഗ്ലാസും നല്ലത് 
രാവിലെ 10 മുതൽ 3 മണി വരെയാണ് ഉയർന്ന സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. പുറംജോലികൾ ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും വിദ്യാർഥികളും മറ്റും ജാഗ്രത പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ ഈ സമയം പുറം യാത്രകൾ ഒഴിവാക്കുക. ഇറങ്ങിയാൽ കുടചൂടി ദേഹം പൊതിയുന്നത് നല്ലത്. സൺ ഗ്ലാസ് തൊപ്പി, കുട, അയഞ്ഞ കോട്ടൺ വസ്ത്രം എന്നിവ ധരിക്കണം. തണലിൽ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ പല നിർദേശങ്ങളും അതോറിറ്റി പുറപ്പെടുവിച്ചു. വളർത്തു മൃഗങ്ങൾക്കും തണലും വെള്ളവും നൽകണം.
∙ യുവി അധികമായാൽ തിമിരം മുതൽ ത്വക്ക് രോഗം വരെ
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം തിമിര (കാറ്ററാക്ട്) രോഗികളുള്ള സംസ്ഥാനമായി കേരളം മാറുന്നതിനു പിന്നിൽ യുവി കിരണങ്ങളുടെ വർധിത സാന്നിധ്യം പ്രധാന കാരണമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ത്വക്ക് രോഗങ്ങൾ, ത്വക്കിലെ അർബുദം, ചർമത്തിലെ അകാല വാർധക്യം, സൂര്യാതപം തുടങ്ങിയ പല പ്രശ്നങ്ങൾക്കും യുവി വഴിവയ്ക്കും. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍