Hot Posts

6/recent/ticker-posts

ഐഐഐടി കോട്ടയത്ത് സൈബർ കമാൻഡോ പരിശീലനത്തിന് ഉജ്ജ്വല സമാപനം

കോട്ടയം: ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെയും (I4C), ആഭ്യന്തര മന്ത്രാലയത്തിന്റെയും (MHA) ആഭിമുഖ്യത്തിൽ നടന്ന സൈബർ കമാൻഡോ പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് വിജയകരമായി പരിശീലനം പൂർത്തിയാക്കി. ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള 30 സൈബർ കമാൻഡോകൾ അന്തിമ പരീക്ഷ വിജയകരമായി പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ സ്വന്തമാക്കി. തിരുവനന്തപുരത്തെ മാസ്കോട്ട് ഹോട്ടലിലെ സൊനാറ്റ ഹാളിൽ വച്ച് വൈകിട്ട് 5:00 മണിക്ക് നടന്ന "Passing Out Ceremony", ഇന്ത്യയുടെ സൈബർ സുരക്ഷാ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ നിർണായക നേട്ടമായി മാറുന്നു. 
I4C (Indian Cyber Crime Coordination Centre), ഇന്ത്യൻ സൈബർ സുരക്ഷാ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുകയും, സൈബർ ഭീഷണികൾ തടയാൻ ശക്തമായ നടപടി സ്വീകരിക്കാനും രൂപീകരിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഒരു പ്രധാന സംരംഭമാണ്. ഈ പ്രശസ്ത പരിശീലന പരിപാടിക്ക്, ഐഐഐടി കോട്ടയം, ഐഐടി കാന്പൂർ, ഐഐടി മദ്രാസ് ഉൾപ്പെടെ രാജ്യത്തെ ഉയർന്ന നിലവാരമുള്ള ഏഴ് മികച്ച സ്ഥാപനങ്ങൾ മാത്രമേ തെരഞ്ഞെടുക്കപ്പെട്ടിരുന്നുള്ളൂ. ഐഐഐടി കോട്ടയം ഈ ഐഐടികളോടൊപ്പം തെരഞ്ഞെടുക്കപ്പെട്ടത്, ഇന്ത്യയിലെ സൈബർ സുരക്ഷാ മേഖലയിലെ അതിന്റെ പ്രാധാന്യം പ്രകടമാക്കുന്നു.
ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള 30 ഉദ്യോഗസ്ഥർ, അഖിലേന്ത്യാതല പ്രവേശന പരീക്ഷയും ശക്തമായ തിരഞ്ഞെടുപ്പ് പ്രക്രിയയും മറികടന്ന് ഈ മികച്ച പരിശീലനം ലഭിച്ചു. അവരുടെ പരിശീലനം സൈബർ ആക്രമണ പ്രതിരോധം, എഥിക്കൽ ഹാക്കിംഗ്, ഡിജിറ്റൽ ഫോറൻസിക്, പെനട്രേഷൻ ടെസ്റ്റിംഗ് തുടങ്ങിയ മേഖലകളിൽ കേന്ദ്രീകരിച്ചു.
സൈബർ സുരക്ഷാ പരിശീലനത്തിന്റെ കേന്ദ്രമായി ഉയരുന്നു ഐഐഐടി കോട്ടയം, ഇന്ത്യൻ സൈബർ സുരക്ഷാ പരിശീലനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. കേരളാ സൈബർ ക്രൈം വിഭാഗത്തിൻ്റെ സഹകരണത്തോടെ കേരളാ പൊലീസിന് അഞ്ചു ബാച്ച് ചുരുങ്ങിയ കാലയളവിൽ സൈബർ സുരക്ഷാ പരിശീലനം നൽകുകയും ചെയ്തു.
ഐഐഐടി കോട്ടയം സൈബർ സുരക്ഷ ഗവേഷണത്തിലും പരിശീലനത്തിലും ഉന്നത നിലവാരത്തിലെത്തി. Mozilla Foundation, Volkswagen Foundation പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങളിൽ നിന്നുള്ള ഫണ്ടിംഗ് പദ്ധതികളും വിജയകരമായി ഏറ്റെടുത്തിട്ടുണ്ട്.
"ഐഐഐടി കോട്ടയം ഇന്ത്യയിലെ ഏറ്റവും മികച്ച സൈബർ സുരക്ഷാ സ്ഥാപനങ്ങളിലൊന്നായി മാറുകയാണ്. ഈ പ്രധാന പദ്ധതിക്ക് ഐഐഐടി കോട്ടയം തെരഞ്ഞെടുക്കപ്പെട്ടത് അതിന്റെ കഴിവിനെയും നിലവാരത്തെയും തെളിയിക്കുന്നു," എന്ന് ഐഐഐടി കോട്ടയം രജിസ്ട്രാർ ഡോ. എം. രാധാകൃഷ്ണൻ പറഞ്ഞു.
"ഈ പരിശീലന പദ്ധതി വെറും ഒരു കോഴ്സ് അല്ല, ഇത് ഇന്ത്യയുടെ സൈബർ സുരക്ഷാ ഭാവിയെ രൂപപ്പെടുത്തുന്ന ഒരു ദൗത്യമാണ്. ഈ സൈബർ കമാൻഡോ പരിശീലനം തുടർച്ചയായി നടന്നു കൊണ്ടിരിയ്ക്കും, ഇത് ഇന്ത്യയുടെ സൈബർ പ്രതിരോധ തന്ത്രത്തിലെ ഒരു ഐക്കോണിക് പ്രോഗ്രാമായി മാറും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും