Hot Posts

6/recent/ticker-posts

ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗ മുക്ത പഞ്ചായത്ത് ജില്ലാതല പുരസ്‌കാര വിതരണവും നടന്നു

കോട്ടയം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷയരോഗ ദിനാചരണവും ക്ഷയരോഗമുക്ത പഞ്ചായത്ത് ജില്ലാതല പുരസ്‌കാര വിതരണവും നടത്തി. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗര്‍ ഉദ്ഘാടനം ചെയ്തു.  
സമൂഹവും ആരോഗ്യ പ്രവര്‍ത്തകരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ച് ക്ഷയരോഗത്തെ  ഇല്ലായ്മ ചെയ്യണമെന്നുംതാഴേത്തട്ടിലേക്ക് ക്ഷയരോഗനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ തുടരണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ജില്ലാപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി. ആര്‍. അനുപമ അധ്യക്ഷത വഹിച്ചു. 
ജില്ലയില്‍ പ്രധാനമന്ത്രി ടി.ബി മുക്ത ഭാരത് പദ്ധതി പ്രകാരം ആദ്യഘട്ടത്തില്‍ ക്ഷയരോഗമുക്തമായ 20 പഞ്ചായത്തുകള്‍ക്കുള്ള പുരസ്‌കാര വിതരണം സബ് കളക്ടര്‍ ഡി. രഞ്ജിത് നിര്‍വഹിച്ചു. ഞീഴൂര്‍, അകലക്കുന്നം, കല്ലറ, തലപ്പാലം, കറുകച്ചാല്‍, മണിമല, നീണ്ടൂര്‍, കൂരോപ്പട, മീനടം, മറവന്തുരുത്ത്, മാഞ്ഞൂര്‍, വെച്ചൂര്‍, ചെമ്പ്, തീക്കോയി, പൂഞ്ഞാര്‍, കുറിച്ചി, പനച്ചിക്കാട്,നെടുംകുന്നം, വെള്ളാവൂര്‍, വാഴൂര്‍ എന്നീ പഞ്ചായത്തുകള്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
മുണ്ടന്‍കുന്ന് കുടുംബാരോഗ്യ കേന്ദ്രം നിര്‍മ്മിച്ച ടി.ബി ബോധവല്‍ക്കരണ ഷോര്‍ട്ട് ഫിലിമിന്റെ റിലീസ് പി.ആര്‍ അനുപമ നിര്‍വഹിച്ചു. തുടര്‍ന്ന് കോട്ടയം നഴ്‌സിംഗ് സ്‌കൂളിലെ കുട്ടികള്‍ അവതരിപ്പിച്ച സ്‌കിറ്റും കോട്ടയം ഡി.ടി.സി യിലെ ജീവനക്കാര്‍ അവതരിപ്പിച്ച സൂംബാ ഡാന്‍സും നടന്നു.
ജില്ലാ പഞ്ചായത്ത് അംഗം പി.എസ് പുഷ്പമണി, ജില്ലാ ടി.ബി. ഓഫീസര്‍ ഡോ. ആശ തെരേസാ ജോണ്‍, ഡെപ്യൂട്ടി ഡി.എം.ഒ മാരായ ഡോ. പി.എന്‍. വിദ്യാധരന്‍, ഡോ. ടി.കെ. ബിന്‍സി, കോട്ടയം നഴ്സിങ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം.എ. ബീന, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800  


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍