Hot Posts

6/recent/ticker-posts

'വഖഫ് നിയമ ഭേദഗതി പിൻവലിക്കുക' പ്രതിഷേധ സംഗമം14 ന്

ഈരാറ്റുപേട്ട: വഖഫ് നിയമ ഭേദഗതി ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ ഒരുങ്ങി സംയുക്ത മഹല്ല് ജമാഅത്ത് ഏകോപന സമിതി. ഭരണ ഘടനാ ശിൽപിയും പ്രമുഖ നിയമ പണ്ഡിതനുമായ അംബേദ്കറിന്റെ ജന്മദിനമായ ഏപ്രിൽ 14 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട തെക്കേക്കര മുഹിയദ്ദീൻ മസ്ജിദ് അങ്കണത്തിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എം.പി, എം.എൽ.എമാർ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക മതനിരപേക്ഷ ജനാധിപത്യ ചേരിയിലെ പ്രമുഖരെ പങ്കെടുപ്പിക്കാൻ യോഗം തീരുമാനിച്ചു.
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
ഭാരതത്തിലെ മതന്യൂനപക്ഷ മുസ്ലിം ജനകോടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടിയാണ് കേന്ദ്ര സർക്കാർ കൈക്കൊണ്ടതെന്ന് യോഗം ആരോപിച്ചു. അഖിലേന്ത്യാ മുസ്ലിം വ്യക്തി നിയമ ബോർഡ് രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുമായി സഹകരിക്കാനും നിയമ പോരാട്ടങ്ങളിൽ കക്ഷി ചേരാനും തീരുമാനിച്ചു.
ഈ മാസം 10 ന് വ്യാഴാഴ്ച 7 മണിക്ക് പുതുപ്പള്ളി മഖാം ഓഡിറ്റോറിയത്തിൽ രാഷ്ട്രീയ, സാമൂഹ്യ, മത സംഘടനാ നേതാക്കളുടെയും മസ്ജിദ് പരിപാലകരുടെയും യോഗം ചേരുന്നതിനും തീരുമാനിച്ചു.
മുഹമ്മദ് നദീർ മൗലവി, മുഹമ്മദ് സക്കീർ, ഇമാം മുഹമ്മദ് സുബൈർ മൗലവി, ഇമാം അഷറഫ് കൗസരി, അഫ്സാർ പുള്ളോലിൽ, സാലി നടുവിലേടത്ത്, പരിക്കൊച്ച് മോനി, അൻസാരി പി.എച്ച്., പി.എസ്. ഷഫീക്ക്, വഹാബ് പേരകത്തു ശ്ശേരി, സലീം കിണറ്റിൻ മൂട്ടിൽ, അഡ്വ എ.എസ്. സലീം, പി.ടി. ബഷീർകുട്ടി എന്നിവർ പങ്കെടുത്തു.


Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്