Hot Posts

6/recent/ticker-posts

സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ പാലായിൽ നടന്നു

പാലാ: പഠനം ലഹരിയാക്കി മദ്യത്തെയും മയക്കുമരുന്നുകളെയും ഒഴിവാക്കാൻ വളരുന്ന തലമുറ രംഗത്തിറങ്ങണമെന്ന് പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ ആവശ്യപ്പെട്ടു. പ്ലസ് ടു പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷന്റെ അഭിമുഖ്യത്തിൽ സെറിബ്രോ എഡ്യൂക്കേഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷ്യബോധത്തോടെ പഠിച്ചാൽ ജീവിതവിജയം നേടാനാകുമെന്നും അദ്ദേഹം പറഞ്ഞു. 
നിങ്ങൾക്കും ചുരുങ്ങിയ കാലം കൊണ്ട് മീഡിയ പ്രൊഫഷണലാകാം!
ബി എം ടിവിയുടെ മീഡിയ ക്രാഷ് കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. നിശ്ചിത സീറ്റുകൾ മാത്രം!
ന്യൂസ് / വീഡിയോ എഡിറ്റിം​ഗ്, ന്യൂസ് വീഡിയോ​ഗ്രഫി / ഫോട്ടോ​ഗ്രഫി, ലൈവ് ടെലികാസ്റ്റിം​ഗ്, ന്യൂസ് റീഡിങ്, ആങ്കറിങ്, സ്റ്റേജ് കോമ്പെയറിങ്, റിപ്പോർട്ടിം​ഗ്, കണ്ടന്റ് റൈറ്റിം​ഗ് എന്നിവയിൽ ജോലി ചെയ്ത് പഠിക്കാൻ അവസരം. ഉടൻ രജിസ്റ്റർ ചെയ്യൂ - https://forms.gle/gcdPsW2VTy4m9bgD6    കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ - 7012701800   
മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ, ആലീസ് ജോഷി, ചാറ്റേർഡ് അക്കൗണ്ടൻ്റുമാരായ ദീപക് സെബാസ്റ്റൻ, ശരത് ഗോവിന്ദ്, ഷോണോ ജോൺ എന്നിവർ പ്രസംഗിച്ചു.
കൊമേഴ്സ് വിദ്യാഭ്യാസ സാധ്യതകൾ, ചാർട്ടേഡ് അക്കൗണ്ടൻസി, കോസ്റ്റും മാനേജ്മെന്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി എന്നീ കോഴ്‌സുകളെക്കുറിച്ചു വിശദമായ മാർഗനിർദ്ദേശങ്ങൾ സെമിനാറിൽ നൽകി. ജർമ്മൻ ഭാഷാ പരീക്ഷകൾ വിജയകരമായി മറികടക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ജർമ്മനിയിൽ ലഭ്യമായ തൊഴിൽ - വിദ്യാഭ്യാസ സാധ്യതകളെക്കുറിച്ചും ക്ലാസുകളെടുത്തു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും