Hot Posts

6/recent/ticker-posts

വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ മെയ് 1 ന് വയോജന ദിനാചരണം



വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് പള്ളിയിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിൻ്റ തിരുനാളിനോടനുബന്ധിച്ച് മെയ് 1-ാം തീയതി വ്യാഴാഴ്ച ഇടവകയിലെ മുതിർന്നവരെ പങ്കെടുപ്പിച്ചുകൊണ്ട് വയോജന ദിനം സംഘടിപ്പിക്കും. 
രാവിലെ 9.00 ന് കുമ്പസാരം, 9 .45 ന് വിശുദ്ധ കുർബാന ഫാ. പോൾ ചിറപ്പുറത്ത് ഒ.എഫ്.എം. "വാർദ്ധക്യ കാലം അനുഗ്രഹീതമാക്കാൻ" എന്ന വിഷയത്തെക്കുറിച്ച് ഫാ.സ്കറിയ വേകത്താനം സെമിനാർ നയിക്കും. തുടർന്ന് കലാ-കായിക മത്സരങ്ങൾ. 
പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സമാപന സമ്മേളനത്തിൽ ഫാ.സ്കറിയ വേകത്താനം മീറ്റിംഗിൽ അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ മുതിർന്നവരെ ആദരിക്കും. സമ്മാനദാനം, സ്നേഹവിരുന്ന് എന്നിവ നടക്കും. 
അലൻ കണിയാംകണ്ടത്തിൽ, ജെസ്ബിൻ വാഴയിൽ, പ്രവീൺ വട്ടോത്ത്, മെൽബി ബിപിൻ ഇളംതുരുത്തിയിൽ, സ്റ്റെപിൻ നെല്ലിയേക്കുന്നേൽ, റിയാ തെരേസ് മാന്നാത്ത്, ജോമോൻ കടപ്ളാക്കൽ, സിസ്റ്റർ മെറ്റി സി.എം.സി., സിസ്റ്റർ ട്രീസാ മരിയ അരയത്തുംകര സി.എം.സി. തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍