Hot Posts

6/recent/ticker-posts

ജില്ലാതല ഹോമിയോപ്പതി ദിനം ആചരിച്ചു



കോട്ടയം: ജില്ലാ ആയുഷ് ഹോമിയോപ്പതി വകുപ്പും നാഷണൽ ആയുഷ്മിഷനും ചേർന്ന് വാഴൂർ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ ജില്ലാതല ഹോമിയോപ്പതിദിനം ആചരിച്ചു. വാഴൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. 
രോഗ പരിചരണത്തോടൊപ്പം രോഗമുണ്ടാകാതിരിക്കാനുള്ള സാഹചര്യം ഒരുക്കേണ്ടത് ആവശ്യമാണ്. വർദ്ധിച്ചു വരുന്ന ജീവിതശൈലി രോഗങ്ങളെ ചെറുക്കാൻ മെഡിക്കൽ ക്യാമ്പുകളും ബോധവത്കരണവും സഹായകമാണെന്നും ഡോ. എൻ. ജയരാജ് പറഞ്ഞു. വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. 
ഹോമിയോപ്പതി ദിനാചരണത്തോടനുബന്ധിച്ച്  സൗജന്യ രക്തപരിശോധന, ഫിസിയോതെറാപ്പി, സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് എന്നിവയും നടത്തി. 'ആർത്തവവിരാമം - അറിയേണ്ടതെല്ലാം' എന്ന വിഷയത്തിൽ ഡോ. അശ്വതി ബി. നായരും ഹോമിയോപ്പതി വകുപ്പിന്റെ സ്പെഷ്യാലിറ്റി പ്രോജക്റ്റുകളേക്കുറിച്ച് ഡോ. അപ്പു ഗോപാലകൃഷ്ണനും ക്ലാസ്സുകൾ നയിച്ചു. പൊൻകുന്നം സിവിൽ എക്സൈസ് ഓഫീസർ കെ.എ. നവാസ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സെടുത്തു.
വാഴൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ജോൺ, വാഴൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷ്മി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ശ്രീകാന്ത് പി. തങ്കച്ചൻ, ശോശാമ്മ, ജിജി ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രൊഫ. എസ്. പുഷ്‌ക്കലാദേവി, നിഷ രാജേഷ്, സൗദ ഇസ്മായിൽ, ഷാനിദ അഷറഫ്, എസ്. അജിത്കുമാർ, സിന്ധു ചന്ദ്രൻ, ജിജി പൊടിപാറയ്ക്കൽ, വാഴൂർ പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷ സ്മിതാ ബിജു, നാഷണൽ ആയുഷ്മിഷൻ ഡി.പി.എം. ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ജില്ലാ മെഡിക്കൽ ഓഫീസർ (ഹോമിയോ) ഡോ. സാജൻ ചെറിയാൻ, പാലാ ജനറൽ ആശുപത്രി ആർ.എം.ഒ. ഡോ. നീന റോഷ്നി ഫിഗരെദോ, മൈലാടിക്കര ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.ടി.ആർ. അനശ്വര എന്നിവർ പ്രസംഗിച്ചു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേരള കോൺഗ്രസ് (ബി) കോട്ടയം ജില്ലാ ജനറൽ ബോഡി യോഗത്തിൽ വച്ച് പാർട്ടിയിലേക്ക് വന്ന 25 പേർക്ക് അംഗത്വം നൽകി
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഇടമറ്റം രത്നപ്പൻ അനുസ്മരണവും സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനവും മെയ് 11 ന്
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട് ചെക്ക് ഡാമിൻറെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
സിന്ധു പി.നാരായണൻ ആരോഗ്യ സേവനത്തിൻ്റെ ഉദാത്ത മാതൃക: നഗരസഭാ ചെയർമാൻ തോമസ് പീറ്റർ
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം