Hot Posts

6/recent/ticker-posts

കാർഷിക സംരംഭകർക്ക് മൂഴൂർ മാതൃക: ഫാ. സെബാസ്റ്റ്യൻ കണിയാംപടി



കോട്ടയം: ഗ്രാമീണ മേഖലയിൽ കൃഷി അനുബന്ധ തൊഴിൽ രംഗങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയായി മാറാൻ മൂഴൂരിന് സാധിക്കുന്നതായി സെൻ്റ് മേരീസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യൻ കണിയാംപടി അഭിപ്രായപ്പെട്ടു. സ്വാശ്രയ സംഘത്തിൻ്റെ പലഹാര നിർമ്മാണ യൂണിറ്റും കർഷക ദളഫെഡറേഷൻ്റെ കാർഷിക വിള സംസ്കരണ മൂല്യവർദ്ധക യൂണിറ്റും വനിതകളുടെ സംഘാത ചപ്പാത്തിനിർമ്മാണ യൂണിറ്റും ഏറെ മാതൃകാപരമാണെന്നും ഫെറോ സിമൻ്റ് മൽസ്യകുള നിർമ്മാണ രംഗത്ത് മൂഴൂർ മോഡൽ ഏറെ ശ്രദ്ധേയമാണന്നും ഫാ. കണിയാംപടിക്കൽ തുടർന്നു പറഞ്ഞു. 
മൂഴൂർ പള്ളി ഹാളിൽ നടന്ന പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ചേർപ്പുങ്കൽ സോൺ അവലോകന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഫാ. കണിയാംപടി. പി.എസ്.ഡബ്ലിയു.എസ് പപ്ലിക് റിലേഷൻസ് ഓഫീസർ ഡാൻ്റീസ് കൂനാനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സോൺ കോർഡിനേറ്റർ ജിജി സിൻ്റോ ഔസേപ്പറമ്പിൽ, സിറിയക് തോമസ് വരാച്ചേരിൽ, എ.വി. ലൂക്കോസ് ആലയ്ക്കൽ, രാജു മാത്യു പറഞ്ഞാട്ട് , ജോഷി തോമസ് കീച്ചറ, സൈമൺ ജോസഫ് പനച്ചിപ്പുറം എന്നിവർ പ്രസംഗിച്ചു. ജയ്മോൻ പുത്തൻപുരയ്ക്കൽ കാഞ്ഞിരമറ്റം, ജോർജ് കൂർക്കമറ്റം പാദുവ, ബേബി സി. എം ചേർപ്പുങ്കൽ , തങ്കച്ചൻ. എം. കെ മംഗളാരാം,  ബിനോയി ജോസഫ് അൽഫോൻസാ ഗിരി, ലിസ്സി ചാക്കോ കരിമ്പാനി, തങ്കമ്മ ജോണി കൊഴുവനാൽ, ആശ സന്തോഷ് മൂഴൂർ എന്നിവർ റിപ്പോർട്ട് അവതരിപ്പിച്ചു. സോൺ മീറ്റിങ്ങിനോടനുബന്ധിച്ച് വനിതകളുടെ ചപ്പാത്തി നിർമ്മാണ യൂണിറ്റ്, കർഷകദള ഫെഡറേഷൻ്റെ മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാണ യൂണിറ്റ്, സ്വാശ്രയ സംഘത്തിൻ്റെ മുഴൂർ മിത്രം പ്രൊഡക്ഷൻ യൂണിറ്റ് എന്നിവയുടെ സന്ദർശനവും നടന്നു.
Reactions

MORE STORIES

"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്