Hot Posts

6/recent/ticker-posts

ടീം റസ്ക്യു ഫോഴ്സ് അഖില കേരള വടംവലി മത്സരം ഈരാറ്റുപേട്ടയിൽ നടന്നു

ഈരാറ്റുപേട്ട: ടീം റസ്ക്യു ഫോഴ്സ് കേരള ഈരാറ്റുപേട്ടയിൽ സംഘടിപ്പിച്ച ഒന്നാം അഖില കേരള വടംവലി മത്സരത്തിൽ ന്യൂ സ്റ്റാർ മാരിയാട് മലപ്പുറം ചാമ്പ്യന്മാരായി. ലിനൻ ബ്രദേഴ്സ് ഏറ്റുമാനൂർ രണ്ടാം സ്ഥാനം നേടി. മുത്തിയമ്മ നാട് കുറവിലങ്ങാട് മൂന്നാമതും ജനശക്തി പാലക്കാട്‌ നാലാമതും എത്തി.
ഈരാറ്റുപേട്ട പി.ടി.എം.എസ് ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടന്ന ആവേശകരമായ മത്സരം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും ടീം റസ്ക്യൂ ഫോഴ്സ് രക്ഷാധികാരിയുമായ പി.എം. അബ്ദുൽഖാദർ സ്വാഗതം പറഞ്ഞു. നഗരസഭാ പ്രതിപക്ഷ നേതാവ് അനസ് പാറയിൽ ആശംസയർപ്പിച്ച് സംസാരിച്ചു.
പൈലറ്റ് ലൈസൻസ് നേടിയ റംസാന എം.ജെ, വാർത്താ വായനയിലൂടെ ശ്രദ്ധേയയായ മിന മറിയം നവാസ്, ടീം നന്മക്കൂട്ടം, ടീം എമർജൻസി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള മുപ്പതിലേറെ ടീമുകൾ പങ്കെടുത്ത ആവേശകരമായ മത്സരം കാണാൻ നൂറുകണക്കിന് പേരാണ് പി.ടി.എം.എസ് ഗ്രൗണ്ടിൽ എത്തിച്ചേർന്നത്.
Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലാ നഗരസഭ: ജോർജ്കുട്ടി ചെറുവള്ളി (അഞ്ചാം വാർഡ്) വിജയിച്ചു
ശ്രീനിവാസൻ അന്തരിച്ചു; 48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട
പാലായിൽ ഒന്നാം സ്ഥാനത്ത് ബി എം ടിവി
ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തിര​ഞ്ഞെ​ടുപ്പ്: കോവിഡ് രോ​ഗികൾക്കും വോട്ട്