Hot Posts

6/recent/ticker-posts


പാലാ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം കെ.എം. മാണി നിര്‍വഹിക്കും.
പാലാ നഗരസഭയുടെ നേതൃത്വത്തില്‍ മുണ്ടുപാലത്ത് നിര്‍മാണം പൂര്‍ത്തീകരിച്ച ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ഉദ്ഘാടനം 26 നു രാവിലെ 11 നു മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. നഗരസഭാധ്യക്ഷന്‍ കുര്യാക്കോസ് പടവന്‍ അധ്യക്ഷത വഹിക്കും.    ജോസ് കെ. മാണി എംപി ഐപി, ഒപി വിഭാഗത്തിന്റെ ഉദ്ഘാടനവും വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ചന്ദ്രികാദേവി ഫാര്‍മസിയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. പഞ്ചകര്‍മവിഭാഗം ഉദ്ഘാടനം അഡ്വ. ബെറ്റി ഷാജു നിര്‍വഹിക്കും. ഡിഎംഒ ഡോ. രതി വി. ഉണ്ണിത്താന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ഷാജു വി. തുരുത്തേല്‍, ലീന സണ്ണി, ആന്റോ ജോസ് പടിഞ്ഞാറെക്കര, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അഡ്വ. ബിനു പുളിക്കകണ്ടം സ്വാഗതവും ഡോ. എസ്. ജയകുമാര്‍ നന്ദിയും പറയും. മുനിസിപ്പല്‍ സെക്രട്ടറി കെ.ജി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. 48 ലക്ഷം രൂപ ചെലവഴിച്ചാണ് ആശുപത്രികെട്ടിടം നിര്‍മാണം പൂര്‍ത്തീകരിച്ചത്. എംഎല്‍എയുടെ പ്രാദേശിക വികസനഫണ്ടില്‍നിന്ന് എട്ടു ലക്ഷം രൂപയും നഗരസഭയുടെ തനതു ഫണ്ടില്‍നിന്നു മൂന്നു ലക്ഷം രൂപയും ബാക്കി തുക ജനകീയാസൂത്രണ പദ്ധതിയിലും പെടുത്തിയാണ് 20 കിടക്കകളോടുകൂടിയ ബഹുനില മന്ദിരം നിര്‍മാണം പൂര്‍ത്തീകരിച്ചത്.

Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ