Hot Posts

6/recent/ticker-posts

മരിയ ജയ്‌സണും ജിമ്മി ജോസഫിനും കോട്ടയത്തു വരവേല്‍പ്പ്


മരിയ ജയ്‌സണും ജിമ്മി ജോസഫിനും കോട്ടയത്തു വരവേല്‍പ്പ്

ക്വാലാലംപൂരില്‍ നടന്ന ഏഷ്യന്‍ സ്‌കൂള്‍ മീറ്റില്‍ പോള്‍വാള്‍ട്ടില്‍ വെള്ളിമെഡല്‍ നേടിയ മരിയ ജയ്‌സണും ഇന്ത്യയുടെ ടീം മാനേജര്‍ ജിമ്മി ജോസഫിനും കോട്ടയത്തു വരവേല്‍പ്പ്. ഇന്നലെ രാവിലെ 11.40നു കേരള എക്‌സ്പ്രസിലാണ് ഇരുവരും കോട്ടയത്തു എത്തിയത്. ഇരുവരെയും റെയില്‍വേ സ്റ്റേഷനില്‍ ബൊക്കെ നല്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി സ്വീകരിച്ചു. വെള്ളിമെഡല്‍ നേടിയ സന്തോഷം മരിയ അധ്യാപകരോടും വിദ്യാര്‍ഥികളോടും പങ്കുവച്ചു. ജൂണിയര്‍ വിഭാഗം മത്സരത്തിനിറങ്ങിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ മറികടന്ന ഉയരത്തേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ പറന്നിറങ്ങി റിക്കാര്‍ഡ് ബുക്കില്‍ ഇടം നേടിയ മിടുക്കിയാണ് മരിയ. കനത്ത മഴമൂലം പലതവണ പരിശീലനം മുടങ്ങിയിട്ടും ക്വാലാലംപൂരിലെ മത്സരത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചതിന്റെ ആവേശത്തിലാണ് മരിയ. സംസ്ഥാന, ദേശീയ മീറ്റുകളില്‍ റിക്കാര്‍ഡുകള്‍ സ്വന്തമാക്കിയ മരിയയുടെ ആദ്യ അന്താരാഷ്ട്ര മെഡല്‍നേട്ടമാണിത്.
മരിയയെ സ്വീകരിക്കാന്‍ പിതാവ് ജെയ്‌സണും ജെയ്‌സന്റെ മാതാപിതാക്കളായ സെബാസ്റ്റ്യനും കുട്ടിയമ്മയും എത്തിയിരുന്നു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഫില്‍സണ്‍ മാത്യൂസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സുധ കുര്യന്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ഡിഡി പ്രതിനിധി എന്‍ പ്രേംകുമാര്‍, സുപ്രണ്ട് സുകു പോള്‍, സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് മാത്യു, അധ്യാപകരായ സിസ്റ്റര്‍ റെയ്‌ന, സിസ്റ്റര്‍ സ്റ്റാര്‍ളി, ബോബന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍