Hot Posts

6/recent/ticker-posts

തമിഴ്‌നാട്ടിലും ആന്ധ്രയിലും 70 ലേറെ കുട്ടികൾക്ക് കൊവിഡ്, പകർന്നത് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്ന്


ചെന്നൈ: തമിഴ്‌നാട്ടിലെയും ആന്ധ്രാപ്രദേശിലെയും 70 ലേറെ കുട്ടികൾക്ക് കൊവിഡ് 19 ബാധിച്ചതായി കണ്ടെത്തി. ഇവർക്കെല്ലാം തന്നെ വൈറസ് പടർന്നത് നിസാമുദ്ദീനിൽ മതസമ്മേളനത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയവരിൽ നിന്നാണെന്നാണ് പ്രാഥമിക നിഗമനം. ആന്ധ്രയിൽ മൂന്നിനും പതിനേഴിനും ഇടയിൽ പ്രായമുള്ള 40 കുട്ടികൾക്ക് വൈറസ് ബാധിച്ചതായി ആരോഗ്യ വിഭാഗം പറയുന്നു. തബ്ലീഗി ജമാഅത്ത് സഭകളിൽ പങ്കെടുത്ത കുടുംബാംഗങ്ങളുമായി സമ്പർക്കം പുലർത്തിയ ശേഷമാണ് കുട്ടികൾക്ക് രോഗം ബാധിച്ചത്. തെലങ്കാനയിലെ 25 കുട്ടികൾ കോവിഡ് -19 പോസിറ്റീവ് ആണെന്ന് റിപ്പോർട്ടിൽ  പറയുന്നു. അണുബാധയുടെ ഉറവിടം മതസമ്മേളനത്തിൽ പങ്കെടുത്തവരിൽ നിന്നാണെന്നു ആരോഗ്യവിഭാഗം ഉറപ്പിച്ചു പറയുന്നു. തമിഴ്‌നാട്ടിൽ 33 കുട്ടികൾക്ക് വൈറസ് ബാധിച്ചിട്ടുണ്ട്.
കൊറോണ വൈറസ് കേസുകളിൽ 70 ശതമാനവും ബംഗ്ലാവേലി മസ്ജിദ് സഭകളിൽനിന്നാണെന്ന് തെലങ്കാന മന്ത്രി കെ ടി രാമ റാവു (മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ മകൻ) മാധ്യമങ്ങളോട് പറഞ്ഞു.  ആന്ധ്രാപ്രദേശിലും 80 ശതമാനം കേസുകളും തബ്ലീഗി ജമാഅത്ത് സംഭവങ്ങളുണ്ടെങ്കിലും സംസ്ഥാന സർക്കാർ കൃത്യമായ വിവരങ്ങൾ നൽകിയിട്ടില്ല. ആന്ധ്രയിൽ 525 കോവിഡ് -19 പോസിറ്റീവ് കേസുകളും തെലങ്കാനയിൽ 647 കേസുകളും ഉണ്ട്.
തമിഴ്‌നാട്ടിൽ 1,242 കൊവിഡ് വൈറസ് കേസുകളിൽ 1,117 എണ്ണം നിസാമുദ്ദിൻ മതസമ്മേളനത്തിൽ നിന്ന് എത്തിയവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ 14 പേർ വീതം അസുഖം ബാധിച്ചു മരിച്ചിട്ടുണ്ട്. കുട്ടികളിൽ രോ​ഗ ലക്ഷണങ്ങൾ വളരെ കുറവാണ് എന്നതാണ് വൈറസ് ബാധയുടെ പ്രശ്നം, അതുമൂലം വൈറസ് മറ്റുള്ളവരിലേക്ക് പകരാനും കാരണമാകുന്നു.



Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു