Hot Posts

6/recent/ticker-posts

സൗജന്യ കിറ്റ് ഉപേക്ഷിച്ച് പി.സി.ജോർജ് എം എൽ എ.


കോട്ടയം: സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ഇതിനോടകംതന്നെ ഏറെപേർക്ക് ലഭിച്ചുകഴിഞ്ഞു. ലഭിക്കാത്തവർ കിറ്റ് വാങ്ങാനായി കാത്തിരിക്കുകയാണ്. എന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് കൂടുതൽ അർഹരായവർക്ക് സഹായം ലഭിക്കുന്നതിനുവേണ്ടി സർക്കാർ നൽകുന്ന ഭക്ഷ്യ ധാന്യ കിറ്റ് ഉപേക്ഷിച്ച് മാതൃകയായിരിക്കുകയാണ് പി.സി.ജോർജ് എം എൽ എ..എന്റെ കിറ്റ് നാടിന്റെ കരുതലിന് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഈ തീരുമാനമെന്ന് പി സി ജോർജ്ജ് എംഎൽഎ പറഞ്ഞു. കിറ്റ് അത്യാവശ്യമല്ലാത്തവർ ഈ ക്യാമ്പയിനിൽ പങ്കാളിയാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. സർക്കാർ സൗജന്യമായി നൽകുന്ന കിറ്റ് നമ്മുക്ക് ആവശ്യമില്ലെങ്കിൽ 6235280280 എന്ന നമ്പരിലേക്ക് നിങ്ങളുടെ റേഷൻകാർഡ് നമ്പർ എസ്എംഎസ് അയക്കുകയോ civilsupplieskerala.gov.in എന്ന വെബ്സൈറ്റിൽ Donate My kit ഓപ്ഷൻ ക്ലിക്ക് ചെയ്തോ ഈ പദ്ധതിയിൽ നമ്മുക്കും പങ്ക് ചേരാം.



Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു