Hot Posts

6/recent/ticker-posts

മന്ത്രിസഭായോ​ഗ തീരുമാനം: ഈ ജില്ലകളിൽ 20 ന് ശേഷവും നിയന്ത്രണം തുടരും


തിരുവനന്തപുരം∙ ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സംസ്ഥാനത്തും കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനമായി. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനിച്ചു. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകൾക്കാണ് ഇളവ് നൽകുക. ഈ മാസം 20ന് ശേഷമായിരിക്കും ഇളവ് അനുവദിക്കുക.20 വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും.
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ ഉൾപ്പെടുന്നവ. വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
രോ​ഗവ്യാപനത്തിന്റെ അടിസ്ഥാനത്തിൽ അതിതീവ്രമേഖല (കടുത്ത നിയന്ത്രണം) ആയി തിരിച്ചിരിക്കുന്ന ജില്ലകൾ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം എന്നിവയാണ്.  കൊല്ലം, പത്തനംതിട്ട, എറണാകുളം എന്നീ ജില്ലകൾ തീവ്രമേഖല (ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം) വിഭാ​ഗത്തിലാണ്. തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് എന്നീ ജില്ലകളിൽ ഭാഗികമായി ജനജീവിതം അനുവദിക്കും കോട്ടയം, ഇടുക്കി ജില്ലകളിൽ പൂർണ ഇളവും അനുവദിക്കാൻ തീരുമാനമായി.



Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു