മലയാളസിനിമയുടെ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് അറുപത് വയസ്സ് തികയുകയാണ്. താരത്തിന്റെ 60-ാം പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ലോകമെമ്പാടുമുളള ആരാധകരും സിനിമാലോകവും. മലയാള സിനിമയെ തന്നെ ആഴത്തില്‍ സ്വാധീനിച്ച താരരാജാവിന്റെ പിറന്നാള്‍, കൊവിഡ് കാലത്തും മലയാളിവീടുകളിലെ തന്നെ ആഘോഷം കൂടിയാണ്. ഈ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി ലാലേട്ടന് ആശംസകള്‍ അറിയിച്ചത്.
മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരുപം വായിക്കാം: