Hot Posts

6/recent/ticker-posts

520 പ്രകാശവർഷങ്ങൾക്കപ്പുറത്ത് പുതിയൊരു ഗ്രഹം


പാരിസ് : പ്രകാശവർഷങ്ങൾക്കപ്പുറത്ത് പുതിയൊരു ഗ്രഹം രൂപപ്പെടുന്ന അത്യപൂർവ്വ ദൃശ്യം പകർത്താനായ ആവേശത്തിലാണ് ഗവേഷകർ. പാരീസിലെ PSL യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകർ ആണ് ചരിത്രത്തിലാദ്യമായി പ്രപഞ്ചത്തിൽ ഒരു ഗ്രഹം രൂപപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.

ഭൂമിയിൽ നിന്ന് 520 പ്രകാശവർഷങ്ങൾക്കപ്പുറം സ്ഥിതി ചെയ്യുന്ന A B ഓറിഗ എന്ന നക്ഷത്രത്തിന് സമീപമാണ് പുതിയ ഗ്രഹം രൂപപ്പെടുന്നത്. നക്ഷത്രത്തിന് സമീപം വാതകപടലങ്ങൾ രൂപംകൊള്ളുന്നത് ശ്രദ്ധിച്ചപ്പോഴാണ് പുതിയ ഗ്രഹം രൂപകൊള്ളുന്നത് ശ്രദ്ധയിൽപ്പെട്ടത്. ചിലിയിൽ സ്ഥാപിച്ചിട്ടുള്ള യൂറോപ്യൻ സതേൺ ഒബിസർവേറ്ററിയുടെ വെരി ലാർജ് ടെലിസ്കോപ്പ് ( VLC) ഉപയോഗിച്ചാണ് ഈ അപൂർവ്വ പ്രാപഞ്ചിക ദൃശ്യം പകർത്തിയെടുത്തത്.

ഡോ. ആന്റണി ബൊക്കാലെറ്റിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.സൗരയൂഥത്തിൽ സൂര്യനിൽ നിന്ന് നെപ്റ്റിയൂൺ ഗ്രഹം നിലകൊള്ളുന്ന അത്രയും അകലത്തിലാണ് എ.ബി. ഓറിഗയിൽ നിന്ന് പുതിയ ഗ്രഹത്തിന്റെ സ്ഥാനം. ഗവേഷകരുടെ കണ്ടെത്തലുകൾ ആസ്ട്രോണമി ആൻഡ് ആസ്ട്രോഫിസികിസ് ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്