Hot Posts

6/recent/ticker-posts

ആഭ്യന്തര വിമാനയാത്ര; യാത്രക്കാര്‍ക്ക് ആരോഗ്യസേതു ആപ് നിര്‍ബന്ധം



ന്യൂഡല്‍ഹി: രാജ്യത്ത് മേയ് 25ന് ആഭ്യന്തര വിമാന സര്‍വിസുകള്‍ പുനരാരംഭിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി. യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ പ്രവേശിക്കുന്നതിനു മുമ്പ് തെര്‍മല്‍ സ്‌ക്രീനിങ് പരിശോധനക്ക് വിധേയമാകണം. അതേസമയം എല്ലാവരുടെയും മൊബൈലില്‍ ആരോഗ്യസേതു ആപ് ഡൗണ്‍ലോഡ് ചെയ്തിരിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്. എന്നാല്‍, 14 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ആപ് നിര്‍ബന്ധമില്ല. 

പ്രധാന നിര്‍ദ്ദേശങ്ങള്‍: 

1. വിമാനം പുറപ്പെടുന്നതിന് രണ്ടു മണിക്കൂര്‍ മുേമ്പ യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തണം. 

2. എല്ലാ യാത്രക്കാരും മാസ്‌കും ഗ്ലൗസും ധരിച്ചിരിക്കണം.

3. എല്ലാവരും തെര്‍മല്‍ സ്‌ക്രീനിങ്ങിന് വിധേയരാകണം. 

4. 14 വയസില്‍ താഴെയുള്ള കുട്ടികളൊഴികെയുള്ളവരുടെ മൊബൈലില്‍ ആരോഗ്യസേതു ആപ്ലിക്കേഷന്‍ നിര്‍ബന്ധമാണ്.  

5. മൊബൈലില്‍ ആപ്പിന്റെ പച്ച സിഗ്‌നല്‍ കാണിക്കാത്ത യാത്രക്കാരെ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല. 

6. ട്രോളികള്‍ അനുവദിക്കില്ല. എന്നാല്‍ അനിവാര്യസാഹചര്യങ്ങളില്‍ അണുവിമുക്തമാക്കിയ ട്രോളികള്‍ അനുവദനീയമാണ്. 

7. യാത്രക്കാര്‍ക്കും എയര്‍ലൈന്‍സ് ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. 

അതെസമയം, ടിക്കറ്റ് നിരക്കില്‍ വര്‍ധനവില്ലാത്തപക്ഷം യാത്രക്കാര്‍ വിമാനത്തില്‍ അകലം പാലിച്ച് ഇരിക്കുന്നത് പ്രായോഗികമല്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിടുകയാണെങ്കില്‍ നിരക്കില്‍ 33 ശതമാനം വര്‍ധനവ് ഏര്‍പ്പെടുത്തേണ്ടിവരും.


Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ
ഉത്രയുടേത് കൊലപാതകം തന്നെ; കുറ്റം സമ്മതിച്ച് ഭര്‍ത്താവ്