Hot Posts

6/recent/ticker-posts

കോവിഡ് ബാധിതര്‍: ആഗോളതലത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്ത്; സ്ഥിതി ആശങ്കജനകം



ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുന്ന സാഹചര്യത്തില്‍ ആഗോളതലത്തില്‍ രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി. ജര്‍മനി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് കയറിയത്.  

രാജ്യത്ത് 24 മണിക്കൂറിനിടെ 8,750 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 223 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ വൈറസ് ബാധിച്ചവരുടെ എണ്ണം 1,90,609 ആയി ഉയര്‍ന്നു. മരണസംഖ്യ 5,408. രോഗമുക്തി നേടിയവരുടെ എണ്ണം 91,852 ആയി. നിലവില്‍ 93,338 രോഗികളാണ് ഇന്ത്യയില്‍ ചികിത്സയിലുള്ളത്. 

മുന്‍പ്, രോഗബാധിതരുടെ എണ്ണം പൂര്‍ണമായി നിയന്ത്രണ വിധേയമായിരുന്ന സമയത്ത് നിരന്തരം 17-ാം സ്ഥാനത്തായിരുന്നു ഇന്ത്യ. നിലവില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള മറ്റ് ആറ് രാഷ്ട്രങ്ങളിലും കോവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷത്തി മുപ്പതിനായിരത്തിനു മുകളിലാണ്.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 2,487 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 89 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,655 ആയും മരണസംഖ്യ 2,286 ആയും ഉയര്‍ന്നു. 1,248 പേര്‍ കൂടി ആശുപത്രി വിട്ടതോടെ രോഗം ഭേദമായവരുടെ എണ്ണം 29,329 ആയി.

തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചവരുടെ എണ്ണം 22,333 ആയി. മരണം 176. രോഗം ഭേദമായവര്‍ 12,757. പുതുതായി 1,149 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 13 പേര്‍ മരിച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 1,295 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 57 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 19,844 ആയും മരണസംഖ്യ 473 ആയും ഉയര്‍ന്നു. 8,478 പേര്‍ രോഗത്തെ അതിജീവിച്ചു.


Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍