കോട്ടയം: ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന ഓണക്കാല ഇളവുകൾ ജില്ലാ ഭരണകൂടം പിൻവലിച്ചു. ഇനി മുതൽ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവർത്തന സമയം മുൻപ് നിശ്ചയിച്ച പ്രകാരമായിരിക്കും. ഇതനുസരിച്ചു രാവിലെ ഏഴു മുതൽ വൈകുന്നേരം ഏഴുവരെയാണു വ്യാപാര സ്ഥാപനങ്ങൾക്കു പ്രവർത്തനാനുമതി. ഹോട്ടലുകളിൽ ഭക്ഷണം വിളമ്പുന്നത് രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെ മാത്രമായിരിക്കുമെന്ന് ജില്ലാ കളക്ടർ എം. അഞ്ജന അറിയിച്ചു.
ഇതിനു ശേഷം അഞ്ചു മുതൽ രാത്രി പത്തു വരെ പാഴ്സൽ സർവീസ് അല്ലെങ്കിൽ ഹോം ഡെലിവറി നടത്താം. ബേക്കറികളിൽ ഭക്ഷണപാനീയങ്ങൾ വിളമ്പാൻ പാടില്ല. പാഴ്സൽ വിതരണത്തിനു മാത്രമാണ് അനുമതി. നേരത്തെ, വ്യാപാരികളുടെ ആവശ്യം പരിഗണിച്ചാണു ജില്ലാ ഭരണകൂടം ഇളവുകൾ അനുവദിച്ചത്.
