നഗരസഭയിൽ പത്താം വാര്‍ഡില്‍ ശ്രദ്ധേയ പോരാട്ടത്തിൽ കേരള കോൺഗ്രസ് ജോസഫിലെ കുര്യാക്കോസ് പടവൻ കേരള കോൺഗ്രസ് എമ്മിലെ ആന്റോ പടിഞ്ഞാറേക്കരയോട് 41 വോട്ടിന് തോറ്റു.
ഒന്നാം വാര്‍ഡില്‍ ഷാജു വി.തുരുത്തന്‍ (എല്‍.ഡി.എഫ്.)
വിജയിച്ചു. രണ്ടാം വാര്‍ഡില്‍ ജോസിന്‍ ബിനോ (എല്‍.ഡി.എഫ്.) വിജയിച്ചു. മൂന്നാം വാര്‍ഡില്‍ തോമസ് പീറ്റര്‍ (എല്‍.ഡി.എഫ്.) വിജയിച്ചു. നാലാം വാര്‍ഡിന്‍ നീനു ചെറുവള്ളില്‍ (എല്‍ഡിഎഫ്) വിജയിച്ചു. പത്താം വാര്‍ഡില്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര (എല്‍.ഡി.എഫ്.) വിജയിച്ചു. പതിനൊന്നാം വാര്‍ഡില്‍ ബിന്ദു മനു (എല്‍.ഡി.എഫ്.) വിജയിച്ചു. പന്ത്രണ്ടാം വാര്‍ഡില്‍ ജോസ് എടേട്ട് (യു.ഡി.എഫ്.) വിജയിച്ചു. പതിന്നാലാം വാര്‍ഡില്‍ സിജി പ്രസാദ് (എല്‍.ഡി.എഫ്.) വിജയിച്ചു. പതിനഞ്ചാം വാര്‍ഡില്‍ അഡ്വ. ബിനു പുളിക്കക്കണ്ടം (എല്‍.ഡി.എഫ്.) വിജയിച്ചു. പതിനെട്ടാം വാര്‍ഡില്‍ പ്രൊഫ. സതീഷ് ചൊള്ളാനി (യു.ഡി.എഫ്.) വിജയിച്ചു. പത്തൊമ്പതാം വാര്‍ഡില്‍ മായ രാഹുല്‍(യു.ഡി.എഫ്.) വിജയിച്ചു. ഇരുപതാം വാര്‍ഡില്‍ ബിജി ജോജോ കുടക്കച്ചിറ (എല്‍.ഡി.എഫ്.) വിജയിച്ചു.
തിരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയ ജോസ് കെ മാണിയെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസകരമാണ് തിരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫില്‍ കൂടുതല്‍ വിലപേശല്‍ ശക്തി ജോസ് കെ മാണിക്കുണ്ടാകും. ജോസ് കെ മാണിയെ അനുകൂലിക്കുന്ന കേരളാ കോണ്‍ഗ്രസുകാര്‍ക്ക് ഭരണം നിലനിര്‍ത്താന്‍ കഴിയുമോ എന്നതായിരുന്നു തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ച. 15 വര്‍ഷത്തോളം നഗരസഭയെ നിയന്ത്രിച്ചിരുന്ന മുതിര്‍ന്ന പല നേതാക്കളും ജോസഫ് വിഭാഗത്തിലേക്കു മാറിയിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്തിനൊപ്പം ചേര്‍ന്നത് ഇഷ്ടപ്പെടാത്ത വിഭാഗത്തിന്റെ വോട്ട് തങ്ങള്‍ക്കു ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്.
