പാലാ ചേർപ്പുങ്കലിലും ഉഴവൂരിലും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം
December 16, 2020
കോട്ടയം: പാലാ ചേർപ്പുങ്കലിലും ഉഴവൂരിലും വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾക്ക് ജയം, കൊഴുവനാൽ പഞ്ചായത്ത് ഒന്നാം വാർഡ്, ഉഴവൂർ പഞ്ചായത്ത് മൂന്നാം വാർഡ് എന്നിവിടങ്ങളിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥികൾ വിജയിച്ചു. കൊഴുവനാൽ പഞ്ചായത്തിലെ ഒന്നാം വാർഡായ ചേർപ്പുങ്കലിൽ വൺ ഇന്ത്യ വൺ പെൻഷൻ സ്ഥാനാർഥി രാജേഷ് ബി വിജയിച്ചു. ഉഴവൂരിലെ പയസ് മൗണ്ടിൽ അഞ്ജു പി. ബെന്നിയാണ് വിജയിച്ചത്.