Hot Posts

6/recent/ticker-posts

ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്


ഫേസ്ബുക്ക് മെസഞ്ചറിന്റെ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചർ ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്.  ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാൽ, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചർ.



''നിങ്ങള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ സുരക്ഷിതത്വത്തോടെ ഉപയോഗിക്കാൻ കഴിയേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ നിങ്ങളുടെ ഡിസപ്പിയറിങ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെങ്കിലും എടുത്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'', പുതിയ ഫീച്ചറിനെ കുറിച്ച് മെറ്റ വിശദീകരിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകള്‍, മെസഞ്ചറിലെ കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ഫീച്ചറുകളും മെറ്റ അവതരിപ്പിക്കുന്നുണ്ട്.


സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഇമോജികളും ഫേസ്ബുക്ക് മെസഞ്ചറില്‍ ലഭ്യമാണ്. കുറച്ച് നേരം ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ ഇമോജി ട്രേയിലേക്ക് ഉപയോക്താക്കൾക്ക് ആക്സസ് ലഭിക്കും. അവയിൽ നിന്നും ഇഷ്ടമുള്ള റിയാക്ഷന്‍ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്താൽ 'ഹാർട്ട്' ചിഹ്നം അയയ്ക്കാനും കഴിയും. ഈ ഫീച്ചര്‍ ഇതിനകം തന്നെ ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജുകളില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനം വാട്ട്സ്ആപ്പിലും ഫീച്ചര്‍ എത്തുമെന്ന് അഭ്യൂഹമുണ്ട്. ഇതിനു പുറമെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ മെസേജുകളിൽ ദീർഘനേരം അമർത്തിപ്പിടിച്ചോ സ്വൈപ്പ് ചെയ്തോ മറുപടി നല്‍കാന്‍ കഴിയും. ഒരു സന്ദേശത്തിന് മറുപടി നല്‍കാന്‍ അതില്‍ അൽപ്പസമയം അമർത്തിപ്പിടിക്കുക. വാട്ട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഇതേ ഫീച്ചര്‍ ഇതിനകം ലഭ്യമാണ്.
Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
വൈവിധ്യമാർന്ന കേക്കുകളും ഉൽപ്പന്നങ്ങളുമായി കുടുംബശ്രീ ക്രിസ്മസ് വിപണനമേള കോട്ടയത്ത്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലക്കാട് സൗത്ത്​ സ്റ്റേഷൻ എസ്.ഐ തൂങ്ങിമരിച്ച നിലയിൽ
ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടുള്ളവരുണ്ടോ?
വർക്ക് ഔട്ടിൽ തിളങ്ങി പാർവ്വതി: ചിത്രങ്ങൾ കാണാം
അങ്കണവാടിയിൽ 12 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തിയെന്ന് നാട്ടുകാർ
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം