Hot Posts

6/recent/ticker-posts

കൂടുതൽ വേഗത്തിൽ കെ എസ് ആർ ടി സിയുടെ 'ബൈപ്പാസ് റൈഡർ'



കോ​ഴി​ക്കോ​ട്-​തി​രു​വ​ന​ന്ത​പു​രം പാ​ത​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ സൂ​പ്പ​ർ ക്ലാ​സ് 'ബൈ​പാ​സ് റൈ​ഡ​ർ സ​ർ​വി​സ്' അ​ടു​ത്ത മാ​സം ആ​രം​ഭി​ക്കും. നി​ല​വി​ലെ സൂ​പ്പ​ർ​ക്ലാ​സ് സ​ർ​വി​സു​ക​ളെ പു​നഃ​ക്ര​മീ​ക​രി​ച്ച് യാ​ത്ര​ക്കാ​രെ കൂ​ടു​ത​ൽ വേ​ഗ​ത്തി​ലും സൗ​ക​ര്യ​പ്ര​ദ​മാ​യും ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്തി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ് പു​തി​യ സ​ർ​വി​സ്. ബൈ​പാ​സ് പാ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും അ​ല്ലാ​ത്തി​ട​ങ്ങ​ളി​ൽ സം​സ്ഥാ​ന-​ദേ​ശീ​യ​പാ​ത​ക​ളി​ലൂ​ടെ​യു​മാ​ണ് റൈ​ഡ​റു​ക​ൾ സ​ർ​വി​സ് ന​ട​ത്തു​ക. ന​ഗ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ തി​ര​ക്കു​ള്ള റോ​ഡു​ക​ളി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ൾ വാ​ഹ​ന​ക്കു​രു​ക്കി​ൽ അ​ക​പ്പെ​ട്ട് സ​മ​യ​ന​ഷ്ട​വും കോ​ർ​പ​റേ​ഷ​ന് ഇ​ന്ധ​ന​ന​ഷ്ട​വും ഏ​റെ​യാ​ണ്.



പു​തി​യ രീ​തി​യി​ൽ സ​ർ​വി​സ് ന​ട​ത്തു​മ്പോ​ൾ കോ​ഴി​ക്കോ​ട്- തി​രു​വ​ന​ന്ത​പു​രം പാ​ത​യി​ൽ ര​ണ്ട് മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ലാ​ഭി​ക്കാ​നാ​കും. ബൈ​പാ​സ് റൈ​ഡ​ർ സ​ർ​വി​സ് ന​ഗ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന പ​തി​വ് ഒ​ഴി​വാ​ക്കും. ബൈ​പ്പാ​സു​ക​ളി​ൽ ഇ​തി​ന് വേ​ണ്ടി ഫീ​ഡ​ർ ബ​സ് സ്റ്റേ​ഷ​നു​ക​ൾ സ്ഥാ​പി​ക്കും. ന​ഗ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ ഡി​പ്പോ​ക​ളി​ൽ​നി​ന്നു ഫീ​ഡ​ർ സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കും തി​രി​കെ​യും യാ​ത്ര​ക്കാ​രെ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ഫീ​ഡ​ർ സ​ർ​വി​സു​ക​ൾ ആ​രം​ഭ​ഘ​ട്ട​ത്തി​ൽ​ത​ന്നെ ക്ര​മീ​ക​രി​ക്കാ​ൻ യൂ​നി​റ്റ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ബൈ​പാ​സ് റൈ​ഡ​ർ സ​ർ​വി​സി​ൽ മു​ൻ​കൂ​ട്ടി ടി​ക്ക​റ്റെ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക്, ഫീ​ഡ​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കും. ഈ​മാ​സം 24ന് ​മു​മ്പ് എ​ല്ലാം സ​ജ്ജ​മാ​ക്ക​ണ​മെ​ന്നാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി.​ഡ​യ​റ​ക്ട​ർ നേ​ര​ത്തെ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ന്നാ​ൽ, കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, ജീ​വ​ന​ക്കാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ​രി​മി​തി​യും നി​യ​ന്ത്ര​ണ​ങ്ങ​ളും കാ​ര​ണം റൈ​ഡ​ർ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത് അ​ടു​ത്ത മാ​സ​ത്തേ​ക്ക് നീ​ട്ടി​വെ​ച്ചി​രി​ക്ക​യാ​ണ്.


തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴ​ക്കൂ​ട്ടം, കൊ​ല്ല​ത്ത് കൊ​ട്ടാ​ര​ക്ക​ര, അ​യ​ത്തി​ൽ, ആ​ല​പ്പു​ഴ​യി​ൽ കൊ​മ്മാ​ടി ജ​ങ്ഷ​ൻ, ചേ​ർ​ത്ത​ല​യി​ൽ എ​ക്സ് റേ ​ജ​ങ്ഷ​ൻ, ആ​ലു​വ​യി​ൽ മെ​ട്രോ സ്റ്റേ​ഷ​ൻ, ചാ​ല​ക്കു​ടി​യി​ൽ പു​തി​യ കോ​ട​തി ജ​ങ്ഷ​ൻ , മ​ല​പ്പു​റ​ത്ത് ച​ങ്കു​വെ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഫീ​ഡ​ർ സ്റ്റേ​ഷ​നു​ക​ൾ ഒ​രു​ക്കു​ന്ന​ത്. വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്ന് ഫീ​ഡ​ർ സ്റ്റേ​ഷ​നു​ക​ളി​ലേ​യ്ക്ക് 39 ബ​സു​ക​ൾ ഫീ​ഡ​ർ സ​ർ​വി​സു​ക​ളാ​യി ഓ​ടും. ബൈ​പാ​സ് റൈ​ഡ​റു​ക​ളി​ലെ യാ​ത്ര​ക്കാ​ർ​ക്കാ​യി ഡി​പ്പോ​ക​ളി​ൽ വി​ശ്ര​മ​മു​റി ഒ​രു​ക്ക​ണ​മെ​ന്ന് യൂണിറ്റ​ധി​കാ​രി​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സ​ർ​വി​സി​നെ​ക്കു​റി​ച്ച് അ​നൗ​ൺ​സ്മെ​ന്റ് ന​ട​ത്ത​ണം, പ​രി​ച​യ സ​മ്പ​ന്ന​നാ​യ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ ട്രാ​വ​ൽ ഫെ​സി​ലി​റ്റേ​റ്റ​റാ​യി നി​യോ​ഗി​ക്ക​ണം, ഫീ​ഡ​ർ സ്റ്റേ​ഷ​നു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണം, ആ​ശ​യ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണം, ചാ​യ, ല​ഘു​ഭ​ക്ഷ​ണം തു​ട​ങ്ങി​യ​വ ല​ഭ്യ​മാ​ക്കാ​ൻ സൗ​ക​ര്യ​മൊ​രു​ക്ക​ണം, ടോ​യ്‍ല​റ്റ് സൗ​ക​ര്യം ത​യാ​റാ​ക്ക​ണം തു​ട​ങ്ങി​യ​വ​യും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍